ത​മി​ഴ്നാ​ട് സ്വ​ദേ​ശി ട്രെ​യി​ൻ ത​ട്ടി​മ​രി​ച്ചു
Wednesday, September 15, 2021 10:26 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കി​ളി​യൂ​ര്‍ ക​ള്ള​ക്കു​റി​ശി​യി​ലെ ഏ​ഴി​മ​ലൈ-​സ​രോ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ ബാ​ലു(25) ആ​ണ് മ​രി​ച്ച​ത്. പൂ​ച്ച​ക്കാ​ട് തെ​ക്കേ​പ്പു​റം റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. കോ​ണ്‍​ക്രീ​റ്റ്‌ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ബാ​ലു മൂ​ന്നാ​ഴ്ച​മു​മ്പാ​ണ് ജോ​ലി​ക്കാ​യി പൂ​ച്ച​ക്കാ​ട്ടെ​ത്തി​യ​ത്.