ഈ​സ്റ്റ് എ​ളേ​രി ബാ​ങ്കി​ന്‍റെ പ​ച്ച​ക്ക​റിക്കൃ​ഷി​ക്ക് പു​ര​സ്‌​കാ​ര​ത്തി​ള​ക്കം
Friday, September 17, 2021 8:35 AM IST
ചി​റ്റാ​രി​ക്കാ​ല്‍: പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന​പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ഷി​വ​കു​പ്പി​നെ ജി​ല്ലാ​ത​ല പു​ര​സ്‌​കാ​ര​ങ്ങ​ളി​ല്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഈ​സ്റ്റ് എ​ളേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് ഒ​ന്നാം​സ്ഥാ​നം. ചി​റ്റാ​രി​ക്കാ​ലി​ലെ മു​ഖ്യ കാ​ര്യാ​ല​യ​ത്തി​നു മു​ക​ളി​ല്‍ ക​ഴി​ഞ്ഞ ആ​റു​വ​ര്‍​ഷ​മാ​യി മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ത്തു​ന്ന ടെ​റ​സ് കൃ​ഷി​യാ​ണ് അം​ഗീ​കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്.
പ​യ​ര്‍, വെ​ണ്ട, വ​ഴു​ത​ന, പീ​ച്ചി​ല്‍, ചീ​ര. പാ​വ​ല്‍, കോ​ളി​ഫ്‌​ള​വ​ര്‍, കാ​ബേ​ജ്, പ​ച്ച​മു​ള​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യാ​ണ് ഇ​വി​ടെ കൃ​ഷി​ചെ​യ്യു​ന്ന​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​എ. ജോ​യി​യു​ടെ​യും സെ​ക്ര​ട്ട​റി ജോ​സ് പ്ര​കാ​ശി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ഒ​രേ മ​ന​സോ​ടെ കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്നു. വി​ള​വെ​ടു​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ള്‍ ഇ​ട​പാ​ടു​കാ​രെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി ലേ​ലം ചെ​യ്ത് വി​ല്‍​പ​ന ന​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
കാ​ല​വ​ര്‍​ഷ​ത്തി​ലും കൃ​ഷി​ക്ക് ഇ​ട​വേ​ള ന​ല്‍​കി​യി​ട്ടി​ല്ല. കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ മ​ഴ​മ​റ സ്ഥാ​പി​ച്ചാ​ണ് ഇ​പ്പോ​ള്‍ കൃ​ഷി ന​ട​ത്തു​ന്ന​ത്. ടെ​റ​സി​ലെ പ​ച്ച​ക്ക​റി കൃ​ഷി കൂ​ടാ​തെ മ​റ്റു കൃ​ഷി​യി​ട​ങ്ങ​ളി​ലാ​യി വാ​ഴ​യും ഇ​ഞ്ചി​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ലി​ശ​ര​ഹി​ത കാ​ര്‍​ഷി​ക വാ​യ്പ ന​ല്‍​കി​യ​തും കാ​ര്‍​ഷി​ക വി​ക​സ​ന​ത്തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചു ന​ട​പ്പാ​ക്കി​യ​തു​മു​ള്‍​പ്പെ​ടെ​യു​ള്ള സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​ണ്.