റോ​ഡ് നി​ര്‍​മാ​ണം നി​ല​ച്ച​തി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Saturday, September 18, 2021 1:21 AM IST
ബ​ന്ത​ടു​ക്ക: തെ​ക്കി​ല്‍-​ആ​ല​ട്ടി റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ത​ടു​ക്ക ടൗ​ണി​ലെ പ്ര​വൃ​ത്തി​ക​ള്‍ മൂ​ന്നു​മാ​സ​ത്തി​ല​ധി​ക​മാ​യി നി​ല​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. നേ​ര​ത്തേ കു​റ്റി​ക്കോ​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് എ​ക്‌​സി. എ​ന്‍​ജി​നി​യ​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബ​ന്ത​ടു​ക്ക​യി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​മു​ട​മ കാ​സ​ര്‍​ഗോ​ഡ് മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ത​ട​സ ഹ​ര്‍​ജി നി​രു​പാ​ധി​കം പി​ന്‍​വ​ലി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​വും റോ​ഡ് പ​ണി ആ​രം​ഭി​ക്കാ​ത്ത​ത് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നു​ള്ള സ​മ്മ​ര്‍​ദം മൂ​ല​മാ​ണെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​നൈ​സ് ബേ​ഡ​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ന്ത​ടു​ക്ക ടൗ​ണി​ല്‍ റോ​ഡ് ചെ​ളി​ക്കു​ള​മാ​യ സ്ഥ​ല​ത്ത് വാ​ഴ​ന​ട്ടും എ​ക്‌​സി. എ​ന്‍​ജി​നി​യ​റു​ടെ ഫോ​ട്ടോ വാ​ഴ​ക​ളി​ല്‍ തൂ​ക്കി​യി​ട്ടും പ്ര​തി​ഷേ​ധി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് ബേ​ത്ത​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ബു ഏ​ബ്ര​ഹാം, ജോ​സ​ഫ് പാ​റ​ത്ത​ട്ടേ​ല്‍, തോ​മ​സ് ജേ​ക്ക​ബ്, ബി​ലാ​ല്‍ ഏ​ണി​യാ​ടി, ര​ഞ്ജി​ത്ത് മാ​ണി​മൂ​ല, അ​ഗ​സ്റ്റി​ന്‍ മാ​രി​പ​ടു​പ്പ് മി​ഥു​ന്‍ മാ​ണി​മൂ​ല, വ​സ​ന്ത​ന്‍ പ​ടു​പ്പ്, സി​ബി​ന്‍ ബ​ന്ത​ടു​ക്ക, ശ​ശി ആ​ല​ത്തി​ന്‍​ക​ട​വ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.