അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി
Saturday, September 18, 2021 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ജൈ​വ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ജൈ​വ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങി. മാ​ലി​ന്യ വി​മു​ക്ത ന​ഗ​ര​സ​ഭ എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ന​ഗ​ര​ത്തി​ൽ​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന ക്ലീ​ന്‍ ന​ഗ​രം എ​ന്ന പ​ദ്ധ​തി​ക്കും തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചി​ല്ലു​ക​ള്‍, കു​പ്പി​ക​ള്‍, പ്ലാ​സ്റ്റി​ക്, ഇ-​വേ​സ്റ്റ്, ലോ​ഹ​ങ്ങ​ള്‍, ബ​ള്‍​ബു​ക​ള്‍, ട്യൂ​ബ് ലൈ​റ്റു​ക​ള്‍, കു​ട, ചെ​രു​പ്പ്, ബാ​ഗ്, പി​വി​സി പൈ​പ്പു​ക​ള്‍, ട​യ​ര്‍, ട്യൂ​ബ് തു​ട​ങ്ങി​യ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ഒ​റ്റ​ത്ത​വ​ണ​യാ​യി ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നും ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് ഹ​രി​ത ക​ർ​മ സേ​ന വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​വി. സു​ജാ​ത പ​റ​ഞ്ഞു.
ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ള്ള ബി​ൽ​ടെ​ക്ക് അ​ധ്യ​ക്ഷ വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. മാ​യാ​കു​മാ​രി, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി റോ​യി മാ​ത്യു, കൗ​ൺ​സി​ല​ർ​മാ​രാ​യ എ​ൻ. അ​ശോ​ക് കു​മാ​ർ, ഫൗ​സി​യ ഷെ​രീ​ഫ്, കെ.​വി. സു​ശീ​ല, പ്ര​ഭാ​വ​തി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സു​ജി​നി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.​ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. സ​ര​സ്വ​തി സ്വാ​ഗ​ത​വും ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ അ​രു​ൾ ന​ന്ദി​യും പ​റ​ഞ്ഞു.