തീ​കൊ​ളു​ത്തി മ​രി​ച്ചനി​ല​യി​ല്‍
Thursday, September 23, 2021 10:28 PM IST
നീ​ലേ​ശ്വ​രം: അ​വി​വാ​ഹി​ത​യാ​യ മ​ധ്യ​വ​യ​സ്‌​ക​യെ തീ ​കൊ​ളു​ത്തി മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. പേ​രോ​ല്‍ വ​ട്ട​പ്പൊ​യി​ലി​ലെ പ​രേ​ത​രാ​യ ച​ന്ത​ന്‍-​ജാ​ന​കി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ രു​ഗ്‌മി​ണി (59) യാ​ണു മ​രി​ച്ച​ത്. സ​ഹോ​ദ​ര​ന്‍ ശ്രീ​ധ​ര​ന്‍റെ കൂ​ടെ​യാ​യി​രു​ന്നു താ​മ​സം. ബുധനാഴ്ച രാ​ത്രി പത്തോ​ടെ ഭ​ക്ഷ​ണം ക​ഴി​ച്ച് കി​ട​ന്ന രു​ഗ്‌മിണി​യെ ഇന്നലെ രാവിലെ വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ന്‍​ക​ര​യി​ല്‍ തീ​കൊ​ളു​ത്തി മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നീ​ലേ​ശ്വ​രം പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ​തി​നുശേ​ഷം പോ​സ്റ്റ്​മോ​ര്‍​ട്ട​ത്തി​നാ​യി കണ്ണൂർ ഗവ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ധ, പ​രേ​ത​യാ​യ ര​മ​ണി.