ക​വ്വാ​യി​കാ​യ​ലി​ന് ക​യാ​ക്കിം​ഗ് ആ​വേ​ശം
Saturday, September 25, 2021 1:17 AM IST
തൃ​ക്ക​രി​പ്പൂ​ർ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല സ​ജീ​വ​മാ​കു​ന്നു. കാ​യ​ൽ ടൂ​റി​സ​ത്തി​ൽ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച ക​വ്വാ​യി​ക്കാ​യ​ലി​ൽ ക​യാ​ക്കിം​ഗി​ന് തു​ട​ക്കം​കു​റി​ച്ചു. ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം പ​ദ്ധ​തി​ക്ക് തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ കേ​ന്ദ്ര​മാ​വു​ക​യാ​ണ് ഉ​ടു​മ്പു​ന്ത​ല. കാ​യ​ലി​ൽ ര​ണ്ട​ടി മു​ത​ൽ നാ​ല​ടി വ​രെ മാ​ത്രം ആ​ഴ​മു​ള്ള ഭാ​ഗ​ത്തി​ലൂ​ടെ ഫൈ​ബ​ർ

തു​ഴ​യെ​റി​ഞ്ഞ് ഉ​ണ്ട​ക്ക​ണ്ട​ലു​ക​ൾ കൊ​ണ്ട് ദ്വീ​പ് ഒ​രു​ക്കി​യ മാ​ട​ക്കാ​ലി​ന് സ​മീ​പ​ത്തെ കാ​യ​ൽ യാ​ത്ര പ്ര​കൃ​തി സൗ​ന്ദ​ര്യ​മാ​സ്വ​ദി​ച്ച് ക​യാ​ക്കിം​ഗി​ന്നു​ള്ള സൗ​ക​ര്യ​മാ​ണ് തു​റ​ന്നി​ട്ടി​ട്ടു​ള്ള​ത്. പ്ര​ദേ​ശ​ത്തെ വി.​കെ. ഹാ​രി​സ്, എം. ​മു​നീ​ർ എ​ന്നീ യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ത്ത​ര​വാ​ദ ടൂ​റി​സം യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത്. 'മാം​ഗ്രൂ വൈ​ബ്' എ​ന്ന് പേ​രി​ട്ടി​ട്ടു​ള്ള യൂ​ണി​റ്റി​ന്‍റെ കീ​ഴി​ൽ പ​ത്തി​ൽ​പ്പ​രം ക​യാ​ക്കു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു​പേ​ർ​ക്ക് തു​ഴ​യാ​വു​ന്ന​തും ഒ​രാ​ൾ​ക്ക് തു​ഴ​യാ​വു​ന്ന​തു​മാ​യ ക​യാ​ക്കു​ക​ളാ​ണു​ള്ള​ത്. സേ​ഫ്റ്റി ജാ​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ ഗൈ​ഡു​ക​ളു​ടെ സ​ഹാ​യ​വും ല​ഭി​ക്കും. സൂ​ര്യോ​ദ​യം മു​ത​ൽ അ​സ്ത​മ​യം വ​രെ​യു​ള്ള വേ​ള​ക​ളാ​ണ് കൂ​ടു​ത​ലാ​യി സ​ഞ്ചാ​രി​ക​ളെ​ത്തു​മെ​ന്ന് ക​രു​തു​ന്ന​ത്.

കു​റ്റി​ച്ചി കാ​യ​ലോ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​കെ. ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം എം. ​അ​ബ്ദു​ൾ ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ജി. അ​ഷ്റ​ഫ്, വി.​കെ. ഹാ​രി​സ്, എം. ​മു​നീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.