ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷം: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​ത്സ​ര​ങ്ങ​ള്‍
Saturday, September 25, 2021 1:17 AM IST
കാ​സ​ര്‍​ഗോ​ഡ്: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​വി​ധ ഓ​ണ്‍​ലൈ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​സം​ഗ മ​ത്സ​രം, പ്രൈ​മ​റി, ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ചി​ത്ര​ര​ച​നാ മ​ത്സ​രം എ​ന്നി​വ​യാ​ണ് ന​ട​ത്തു​ന്ന​ത്. 'മ​ഹാ​ത്മ​ജി​യു​ടെ മ​ത​വീ​ക്ഷ​ണം' എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​ഞ്ച് മി​നി​റ്റി​ല്‍ കു​റ​യാ​തെ​യു​ള്ള പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ [email protected] എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണം. കു​ട്ടി​ക​ളു​ടെ ബാ​പ്പു​ജി എ​ന്ന​താ​ണ് ചി​ത്ര​ര​ച​ന​യ്ക്കു​ള്ള വി​ഷ​യം. വെ​ള്ള​ക്ക​ട​ലാ​സി​ല്‍ ജ​ല​ച്ചാ​യ​ത്തി​ലാ​ണ് മ​ത്സ​ര​ത്തി​നു​ള്ള ചി​ത്ര​ങ്ങ​ള്‍ ത​യാ​റാ​ക്കേ​ണ്ട​ത്. വി​ജ​യി​ക​ള്‍​ക്ക് പു​ര​സ്‌​കാ​ര​വും സാ​ക്ഷ്യ​പ​ത്ര​വും ന​ല്‍​കും.
എ​ന്‍​ട്രി​യോ​ടൊ​പ്പം വി​ദ്യാ​ര്‍​ഥി​യു​ടെ പേ​ര്, ക്ലാ​സ്, സ്‌​കൂ​ള്‍, വി​ലാ​സം, മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ ചേ​ര്‍​ത്തി​രി​ക്ക​ണം. എ​ന്‍​ട്രി​ക​ള്‍ അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ര്‍ നാ​ല്. ഫോ​ണ്‍: 9496003201, 9496003241.