ഗ​ർ​ഭി​ണി​ക​ൾ​ക്ക് വാ​ക്‌​സി​നോ​ട് വി​മു​ഖ​ത
Saturday, September 25, 2021 1:18 AM IST
കാ​സ​ർ​ഗോ​ഡ്: ഗ​ർ​ഭി​ണി​ക​ളി​ൽ വ​ലി​യൊ​രു​ഭാ​ഗം തെ​റ്റാ​യ ധാ​ര​ണ മൂ​ലം വാ​ക്‌​സി​ൻ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത സ്ഥി​തി​യു​ണ്ടെ​ന്ന് വാ​ക്‌​സി​നേ​ഷ​ൻ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​മു​ര​ളീ​ധ​ര ന​ല്ലൂ​രാ​യ പ​റ​ഞ്ഞു. ഗ​ർ​ഭി​ണി​ക​ൾ​ക്ക് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഉ​ൾ​പ്പെ​ടെ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. ഡോ​ക്ട​ർ​മാ​രും വാ​ക്സി​ന് അ​നു​കൂ​ല​മാ​ണ്. പ​ക്ഷേ 18 മു​ത​ൽ 44 വ​രെ പ്രാ​യ​മു​ള്ള 17,114 ഗ​ർ​ഭി​ണി​ക​ളി​ൽ 5,001 പേ​ർ (31.8 ശ​ത​മാ​നം) മാ​ത്ര​മാ​ണ് ഇ​തു​വ​രെ ആ​ദ്യ​ഡോ​സ് വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​ത്.
എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്ക് മാ​ത്ര​മാ​യി വാ​ക്‌​സി​ൻ ന​ൽ​കു​ന്ന​താ​യും ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. മ​റ്റു പ​ല വി​ഭാ​ഗ​ങ്ങ​ളി​ലെ 35,000 പേ​രും കു​ത്തി​വ​യ്പ്പ് എ​ടു​ത്തി​ട്ടി​ല്ല. ഇ​തി​ൽ 29,000 ത്തോ​ളം പേ​ർ കോ​വി​ഡ് പോ​സി​റ്റീ​വാ​യി 90 ദി​വ​സം ക​ഴി​യാ​ത്ത​വ​രാ​ണ്.