മി​ല്‍​മ പാ​ലി​ന്‍റെ​യും പാ​ലു​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല്‍​പ​ന ഇ​ര​ട്ടി​യാ​ക്കും: മി​ല്‍​മ ചെ​യ​ര്‍​മാ​ന്‍
Sunday, September 26, 2021 1:48 AM IST
കോ​ളി​ച്ചാ​ല്‍: ജി​ല്ല​യി​ല്‍ മി​ല്‍​മ പാ​ലി​ന്‍റെ​യും പാ​ലു​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല്‍​പ​ന ഇ​ര​ട്ടി​യാ​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മി​ല്‍​മ ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ്. മ​ണി പ​റ​ഞ്ഞു. മി​ല്‍​മ മ​ല​ബാ​ര്‍ മേ​ഖ​ല യൂ​ണി​യ​ന്‍ ആ​റു ജി​ല്ല​ക​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് വീ​ടു​വ​ച്ച് ന​ല്‍​കു​ന്ന ക്ഷീ​ര​സ​ദ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ളി​ച്ചാ​ല്‍ ക്ഷീ​ര​സം​ഘ​ത്തി​ലെ സ​ന്തോ​ഷി​നു​വേ​ണ്ടി നി​ര്‍​മി​ക്കു​ന്ന വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മി​ല്‍​മ ചെ​യ​ര്‍​മാ​നാ​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യി ജി​ല്ല​യി​ലെ​ത്തി​യ കെ.​എ​സ്. മ​ണി​ക്ക് ജി​ല്ല​യി​ലെ ക്ഷീ​ര​സം​ഘം ഭാ​ര​വാ​ഹി​ക​ളും ക​ര്‍​ഷ​ക​രും ചേ​ര്‍​ന്ന് സ്വീ​ക​ര​ണം ന​ല്‍​കി. ച​ട​ങ്ങി​ല്‍ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മേ​ഖ​ല യൂ​ണി​യ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​പി. മു​ര​ളി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ച ബി​എം​സി സം​ഘ​ങ്ങ​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം മി​ല്‍​മ ഡ​യ​റ​ക്ട​ര്‍ പി.​പി. നാ​രാ​യ​ണ​നും കോ​വി​ഡ് ബാ​ധി​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് മി​ല്‍​മ ന​ല്‍​കു​ന്ന ഉ​ത്പ​ന്ന കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ​യും മ​ര​ണാ​ന്ത​ര ധ​ന​സ​ഹാ​യ​ത്തി​ന്‍റെ​യും വി​ത​ര​ണം മേ​ഖ​ല യൂ​ണി​യ​ന്‍ ഡ​യ​റ​ക്ട​ര്‍ കെ. ​സു​ധാ​ക​ര​നും നി​ര്‍​വ​ഹി​ച്ചു.
മി​ല്‍​മ കാ​സ​ര്‍​ഗോ​ഡ് ഡ​യ​റി മാ​നേ​ജ​ര്‍ കെ.​എ​സ്. ഗോ​പി, ജി​ല്ലാ പി ​ആ​ൻ​ഡ് ഐ ​യൂ​ണി​റ്റ് മേ​ധാ​വി പി.​എം. ഷാ​ജി, സൂ​പ്പ​ര്‍​വൈ​സ​ര്‍ വി.​പി. അ​നീ​ഷ്, കോ​ളി​ച്ചാ​ല്‍ ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സെ​ക്ര​ട്ട​റി കെ.​പി. സി​ന്ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.