കെ. ​മാ​ധ​വ​ൻ അ​നു​സ്മ​ര​ണം
Sunday, September 26, 2021 10:26 PM IST
കാ​ഞ്ഞ​ങ്ങാ​ട്‌: സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി കെ. ​മാ​ധ​വ​ന്‍റെ അ​ഞ്ചാം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ. ​മാ​ധ​വ​ൻ ഫൗ​ണ്ടേ​ഷ​ൻ അ​നു​സ്മ​ര​ണ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ചെ​മ്മ​ട്ടം​വ​യ​ലി​ലെ ഗു​രു​വാ​യൂ​ർ സ​ത്യ​ഗ്ര​ഹ സ്‌​മാ​ര​ക​മ​ന്ദി​ര​ത്തി​ൽ പ്ര​ഭാ​ത​ഭേ​രി​യോ​ടെ പു​ഷ്‌​പാ​ർ​ച്ച​ക്കു​ശേ​ഷം ഫൗ​ണ്ട​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ. ശ്രീ​ധ​ര​ൻ അ​നു​സ്‌​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി. ​സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ. ​സി. ബാ​ല​ൻ, ടി. ​മു​ഹ​മ്മ​ദ്‌ അ​സ്‌​ലം, ശ​ശീ​ന്ദ്ര​ൻ മ​ടി​ക്കൈ, ചി​ത്ര രാ​മ​ച​ന്ദ്ര​ൻ, ടി.​കെ. നാ​രാ​യ​ണ​ൻ, അ​ജ​യ​കു​മാ​ർ കോ​ടോ​ത്ത്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
'കെ. ​മാ​ധ​വ​നും മ​ടി​ക്കൈ​യും' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന വെ​ബി​നാ​ർ ച​രി​ത്ര​കാ​ര​ൻ പ്ര​ഫ. കേ​ശ​വ​ൻ വെ​ളു​ത്താ​ട്ട്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നെ​ഹ്റു കോ​ള​ജ്‌ ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി ന​ന്ദ​കു​മാ​ർ കോ​റോ​ത്ത്, അം​ബേ​ദ്‌​ക​ർ കോ​ള​ജ്‌ ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. പി. ​സു​മ​ല​ത എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.