എം​ഡി​എം​എയുമായി ര​ണ്ടുപേ​ര്‍ പി​ടി​യി​ല്‍
Tuesday, September 28, 2021 12:48 AM IST
ചെ​റു​വ​ത്തൂ​ര്‍: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ചെ​റു​വ​ത്തൂ​ര്‍ പ​യ്യ​ങ്കി​യി​ല്‍​നി​ന്നും ര​ണ്ടു​പേ​രെ ച​ന്തേ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​യി​റ്റി​യി​ലെ എ​ന്‍. ഷം​സീ​ര്‍ (40), ചെ​റു​വ​ത്തൂ​ര്‍ പ​യ്യ​ങ്കി​യി​ലെ എ.​സി. അ​ബ്ദു​ല്‍ ഖാ​ദ​ര്‍ (28) എ​ന്നി​വ​രെ​യാ​ണ് 1.72 ഗ്രാം ​മ​യ​ക്കു​മ​രു​ന്നു​മാ​യി ച​ന്തേ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കാ​സ​ര്‍​ഗോ​ഡു​നി​ന്നും മ​യ​ക്കു​മ​രു​ന്നു കൊ​ണ്ടു​വ​ന്ന് പ്രാ​ദേ​ശി​ക​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന ശൃം​ഖ​ല​യി​ലെ ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്ഐ എം.​വി. ശ്രീ​ദാ​സ്, എ​എ​സ്ഐ ടി. ​ത​മ്പാ​ന്‍, ഗ്രേ​ഡ് എ​സ്ഐ പി. ​ഉ​ദ​യ​ഭാ​നു, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ​ന്‍. ര​മേ​ശ​ന്‍, പി. ​സു​രേ​ഷ് ബാ​ബു എ​ന്നി​വ​രാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രെ​യും ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.‌