മാ​ന​വ​സൗ​ഹൃ​ദ​ സ​ദ​സു​ക​ൾ ബ​ന്ധ​ങ്ങ​ൾ ശ​ക്ത​മാ​ക്കും: രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ
Wednesday, October 13, 2021 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മാ​ന​വ സൗ​ഹൃ​ദ​സ​ദ​സു​ക​ൾ ബ​ന്ധ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്നും സം​ശ​യ​ത്തി​ന്‍റെ​യും വെ​റു​പ്പി​ന്‍റെ​യും വ്യാ​പ​നം ത​ട​യാ​ൻ ഇ​തു സ​ഹാ​യി​ക്കു​മെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നം മു​ത​ൽ നെ​ഹ്റു ജ​യ​ന്തി ദി​നം വ​രെ സം​സ്ഥാ​ന​ത്തു ന​ട​ത്തു​ന്ന 101 മാ​ന​വ സൗ​ഹൃ​ദ സ​ദ​സു​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന സ​ദ​സു​ക​ളു​ടെ ഉ​ദ്‌​ഘാ​ട​നം കാ​ഞ്ഞ​ങ്ങാ​ട് സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ചി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ല്ലാ മ​ത​ങ്ങ​ളും പ്ര​ഘോ​ഷി​ക്കു​ന്ന ന​ന്മ മ​ന​സി​ലാ​ക്കാ​തെ തി​ന്മ​യു​ടെ അം​ശം മാ​ത്രം ക​ണ്ടെ​ത്തി അ​തി​നെ പെ​രു​പ്പി​ച്ചു പ്ര​ച​രി​പ്പി​ക്കു​ന്ന​ത് സ​മൂ​ഹ നാ​ശ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫാ. ​തോം​സ​ൺ കൊ​റ്റി​യ​ത്ത്, സ്വാ​മി വി​ശ്വാ​ന​ന്ദ സ​ര​സ്വ​തി, സി.​പി. സ​ലിം, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി. ​അ​പ്പു​ക്കു​ട്ട​ൻ, ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ശ്രീ​കാ​ന്ത്, റവ. ബി​നു സി.​ജോ​ൺ, റവ. സ​ജി​ത് ദാ​സ് കോ​റോ​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ങ്കെ​ടു​ത്ത​വ​ർ മാ​ന​വ സൗ​ഹൃ​ദ പ്ര​തി​ജ്ഞ​യെ​ടു​ത്തു.