ഡോ​ണ്‍​ബോ​സ്‌​കോ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി​ക്ക് തു​ട​ക്ക​മാ​യി
Sunday, October 17, 2021 12:43 AM IST
ചു​ള്ളി​ക്ക​ര: അ​ഖി​ലേ​ന്ത്യാ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ഡോ​ണ്‍ ബോ​സ്‌​കോ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി​യു​ടെ പു​തി​യ ശാ​ഖ​യ്ക്ക് ചു​ള്ളി​ക്ക​ര​യി​ല്‍ തു​ട​ക്ക​മാ​യി. ന​ഴ്‌​സ​റി പ്രാ​യം മു​ത​ലു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഇ​വി​ടെ പ​രി​ശീ​ല​ന​ത്തി​നു​ള്ള അ​വ​സ​രം ല​ഭി​ക്കും. ഈ ​വ​ര്‍​ഷം മു​ത​ല്‍ കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗി​ലും അ​ക്കാ​ദ​മി​യു​ടെ പ്രാ​തി​നി​ധ്യ​മു​ണ്ടാ​കും.

ഡോ​ണ്‍ ബോ​സ്‌​കോ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി​യു​ടെ എ​ട്ടാ​മ​ത്തെ ശാ​ഖ​യാ​ണ് ചു​ള്ളി​ക്ക​ര​യി​ലേ​ത്. കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ബം​ഗ​ളൂ​രു പ്രൊ​വി​ന്‍​ഷ്യ​ലി​ലെ ഫാ. ​ജോ​സ് കോ​യി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ണ്‍ ബോ​സ്‌​കോ ചു​ള്ളി​ക്ക​ര റെ​ക്ട​ര്‍ ഫാ. ​ജെ​യിം​സ് പ്ലാ​ക്കാ​ട്ട്, ഡോ​ണ്‍ ബോ​സ്‌​കോ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി സ്ഥാ​പ​ക​ന്‍ ഫാ. ​ജോ​ഷ് കാ​ഞ്ഞൂ​പ്പ​റ​മ്പി​ല്‍, ഡ​യ​റ​ക്ട​ര്‍ ഫാ. ​ബെ​ന്നി നീ​ലി​യ​റ, ഫാ. ​വി​പി​ന്‍ എ​ള​മ്പാ​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.