തി​മി​രി പാ​ട​ശേ​ഖ​ര​ത്തി​ല്‍ കൃ​ഷി​പ്പ​ണി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി
Tuesday, October 19, 2021 1:16 AM IST
ചീ​മേ​നി: പ​ര​മ്പ​രാ​ഗ​ത ആ​ചാ​രം പാ​ലി​ച്ച് വ​ലി​യ​വ​ള​പ്പി​ല്‍ ചാ​മു​ണ്ഡി തെ​യ്യ​മെ​ത്തി നെ​ല്‍​വി​ത്തി​ട്ട​തോ​ടെ ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലൊ​ന്നാ​യ തി​മി​രി വ​യ​ലി​ല്‍ തു​ലാ​മാ​സ​ത്തി​ല്‍ തു​ട​ങ്ങു​ന്ന കൃ​ഷി​പ്പ​ണി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. തു​ലാം ഒ​ന്നി​ന് ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ തെ​യ്യം വി​ത്തെ​റി​ഞ്ഞ ശേ​ഷ​മാ​ണ് തി​മി​രി​യി​ലെ ക​ര്‍​ഷ​ക​ര്‍ പാ​ട​ത്തി​റ​ങ്ങു​ന്ന​ത്. തി​മി​രി ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നാ​ണ് തെ​യ്യം വ​യ​ലി​ല്‍ വി​ത്തി​ടാ​ന്‍ എ​ത്തു​ന്ന​ത്. പു​ല​യ സ​മു​ദാ​യ​ത്തി​ല്‍​പ്പ​ട്ട​വ​രാ​ണ് ഈ ​തെ​യ്യം കെ​ട്ടി​യാ​ടു​ന്ന​ത്. വി​ത്തു​വി​ത​ച്ച് വ​യ​ലി​ല്‍ നൃ​ത്തം ച​വി​ട്ടി​യ ശേ​ഷം തെ​യ്യം ദേ​ശ​സ​ഞ്ചാ​രം ന​ട​ത്തു​ന്ന പ​തി​വും സാ​ധാ​ര​ണ ഉ​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ആ ​ച​ട​ങ്ങ് ഒ​ഴി​വാ​ക്കി.