മാ​സ്റ്റേ​ഴ്സ് വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ട​ത്തും
Tuesday, October 19, 2021 1:16 AM IST
പ​ര​പ്പ: മാ​സ്റ്റേ​ഴ്സ് ജി​ല്ലാ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ന​വം​ബ​ർ അ​വ​സാ​ന​വാ​രം ന​ട​ത്താ​ൻ മാ​സ്റ്റേ​ഴ്സ് ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​ഥ​മ​യോ​ഗം തീ​രു​മാ​നി​ച്ചു. 40 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ക​ളി​ക്കാ​ർ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഈ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്നും സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് ക​ളി​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ക്കും. നാ​ലു മേ​ഖ​ല​യാ​യി തി​രി​ച്ച് സ​ബ്ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. സം​സ്ഥാ​ന വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെയാ​ണ് മാ​സ്റ്റേ​ഴ്സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കി​ളി​യ​ളം അ​ക്ഷ​ര​ക്ല​ബി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ റോ​യ് മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​പി​എ​സി ക​ന​ക​രാ​ജ്, പി.​കെ. മ​നോ​ജ്‌, നാ​രാ​യ​ണ​ൻ, വി​ൻ​സി ജോ​ർ​ജ്, നി​ർ​മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.