വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​തി​രോ​ധ മ​രു​ന്നു​മാ​യി ആ​യു​ഷ് ഹോ​മി​യോ​പ്പ​തി വ​കു​പ്പ്
Friday, October 22, 2021 12:53 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള മ​രു​ന്ന് വി​ത​ര​ണം ചെ​യ്യാ​നാ​യി സം​സ്ഥാ​ന ആ​യു​ഷ് ഹോ​മി​യോ​പ്പ​തി വ​കു​പ്പ് "ക​രു​ത​ലോ​ടെ മു​ന്നോ​ട്ട്' പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. 25 മു​ത​ല്‍ മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കും.
ആ​ഴ്‌​സ​നി​ക് ആ​ല്‍​ബം-30 എ​ന്ന മ​രു​ന്നാ​ണ് കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ക. വ​ള​രെ ല​ളി​ത​മാ​യ ഒ​രു ആ​പ് വ​ഴി, ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത പ്ര​കാ​രം ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന കു​ട്ടി​ക​ള്‍​ക്കാ​ണ് മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ക. ഇ​ത്ത​ര​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത കു​ട്ടി​ക​ളു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് അ​വ​ര​വ​രു​ടെ ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ത്തി​ലെ സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​രെ സ​മീ​പി​ച്ചാ​ല്‍ മ​രു​ന്ന് ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.
പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ഇ​തി​നോ​ട​കം ത​ന്നെ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഐ.​ആ​ര്‍. അ​ശോ​ക് കു​മാ​ര്‍ അ​റി​യി​ച്ചു.