സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി സൗ​ക​ര്യ​ങ്ങ​ള്‍​ക്ക് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കു​ന്നു
Sunday, October 24, 2021 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നാ​യി മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കു​ന്നു. മു​ന്പ് ജ​യി​ല്‍ വ​കു​പ്പി​ന് വി​ട്ടു​ന​ല്‍​കി​യ ഒ​രേ​ക്ക​ര്‍ അ​ഞ്ച് സെ​ന്‍റ്സ്ഥ​ലം കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ്ലാ​ന്‍ ത​യാ​റാ​ക്കു​ന്ന​ത്. ഉ​ദു​മ മൈ​ലാ​ട്ടി​യി​ല്‍ പു​തി​യ ജി​ല്ലാ ജ​യി​ലി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഈ ​സ്ഥ​ല​വും കെ​ട്ടി​ട​വും ആ​ശു​പ​ത്രി​ക്ക് തി​രി​കെ കി​ട്ടും. ഇ​തോ​ടെ ആ​ശു​പ​ത്രി​യു​ടെ സ്ഥ​ല​പ​രി​മി​തി​യും മ​റി​ക​ട​ക്കാ​നാ​കും.
കാ​ര്‍​ഡി​യോ​ള​ജി, നെ​ഫ്രോ​ള​ജി, ന്യൂ​റോ​ള​ജി സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി സൗ​ക​ര്യ​ങ്ങ​ളും അ​ത്യാ​ധു​നി​ക ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​സ്റ്റ​ര്‍ പ്ലാ​നാ​ണ് ത​യാ​റാ​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍​ക്കു​ള്‍​പ്പെ​ടെ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി പ​രി​ച​യ​മു​ള്ള കി​ഡ്‌​കോ​യാ​ണ് പ്ലാ​ന്‍ ത​യാ​റാ​ക്കു​ന്ന​ത്.
പ്ലാ​ന്‍ ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നൊ​പ്പം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ​സ്.​എ​ന്‍. സ​രി​ത, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​വി. പ്ര​കാ​ശ്, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​റി​ജി​ത് കൃ​ഷ്ണ​ന്‍, ആ​ര്‍​എം​ഒ ഡോ. ​ശ്രീ​ജി​ത്ത് മോ​ഹ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.