ഖനനം: വ​ട​ക്കാം​കു​ന്നി​ല്‍ ‍ ര​ണ്ടു ക​മ്മി​റ്റി​ക​ള്‍ പഠനം നടത്തും
Wednesday, October 27, 2021 1:21 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഖ​ന​നാ​നു​മ​തി​ക്കെ​തി​രാ​യി സ​മ​രം ന​ട​ക്കു​ന്ന വ​ട​ക്കാം​കു​ന്നി​ലെ ഭൂ​മി, പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ള്‍ പ​ഠി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ര​ണ്ട് സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി വി​ളി​ച്ചു​ചേ​ര്‍​ത്ത വ​ട​ക്കാം​കു​ന്ന് സം​ര​ക്ഷ​ണ​സ​മി​തി പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി. പ​ഠ​നം ന​ട​ത്തി ര​ണ്ട് മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സം​ബ​ര്‍ 28 ന് ​വീ​ണ്ടും യോ​ഗം ചേ​രും.
എ​ഡി​എം, പ​ര​പ്പ ട്രൈ​ബ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍, വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ല്‍​ദാ​ര്‍ എ​ന്നി​വ​ര​ട​ങ്ങ​ളു​ന്ന സ​മി​തി പ​ട്ടി​ക​വ​ര്‍​ഗ മേ​ഖ​ല​ക​ളി​ലെ ഭൂ​മി​പ്ര​ശ്ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. എ​ഡി​എം, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍, മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ല്‍​നി​ന്നു​ള്ള ജി​യോ​ള​ജി​സ്റ്റ്, സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് പ്ര​തി​നി​ധി, ത​ഹ​സി​ല്‍​ദാ​ര്‍ എ​ന്നി​വ​ര​ങ്ങ​ളു​ന്ന സ​മി​തി വ​ട​ക്കാം​കു​ന്നി​ലെ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ള​ട​ക്കം പ​ഠി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.
നി​ല​വി​ല്‍ വ​ട​ക്കാം​കു​ന്നി​ല്‍ ക്വാ​റി തു​ട​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. ക്വാ​റി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​ര​സ​മി​തി ന​ട​ത്തി​വ​രു​ന്ന സ​ത്യ​ഗ്ര​ഹം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.
യോ​ഗ​ത്തി​ല്‍ കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​വി, പ​ഞ്ചാ​യ​ത്തം​ഗം എം.​ബി. രാ​ഘ​വ​ന്‍, സെ​ക്ര​ട്ട​റി എ​ന്‍. മ​നോ​ജ്, ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​ജെ. അ​ല​ക്സ്, അ​സി. സെ​ക്ര​ട്ട​റി ര​ജീ​ഷ് കാ​രാ​യി, വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ല്‍​ദാ​ര്‍ പി.​വി. മു​ര​ളി, ജി​ല്ലാ അ​സി. ജി​യോ​ള​ജി​സ്റ്റ് ആ​ര്‍. രേ​ഷ്മ, എ.​ആ​ര്‍. രാ​ജു, ടി.​എ​ന്‍. അ​ജ​യ​ന്‍, ബി. ​ഹ​രി​ഹ​ര​ന്‍, രാ​ജീ​വ്, എം. ​ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.