പോ​ളി​ടെ​ക്‌​നി​ക്കുക​ളി​ൽ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍
Tuesday, November 23, 2021 1:12 AM IST
പെ​രി​യ: ഗ​വ. പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജി​ല്‍ ഒ​ന്നാം വ​ര്‍​ഷ ഡി​പ്ലോ​മ പ്ര​വേ​ശ​ന​ത്തി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ഇ​ന്ന് രാ​വി​ലെ 10ന് ​സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. നി​ല​വി​ല്‍ അ​പേ​ക്ഷി​ച്ച​വ​രി​ല്‍ റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട യോ​ഗ്യ​രാ​യ എ​ല്ലാ അ​പേ​ക്ഷ​ക​ര്‍​ക്കും സ്‌​പോ​ട്ട് അ​ഡ്മി​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കാം. ഏ​തെ​ങ്കി​ലും പോ​ളി​ടെ​ക്‌​നി​ക്ക് കോ​ളേ​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍​ക്ക് കാ​സ​ര്‍​ഗോ​ഡ്
ഗ​വ.​പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ല്‍ ബ്രാ​ഞ്ച് മാ​റ്റ​മോ സ്ഥാ​പ​ന മാ​റ്റ​മോ ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ലും സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന് പ​ങ്കെ​ടു​ക്കാം. ഒ​ഴി​വു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ www. polyadmission,org ല്‍ ​ല​ഭ്യ​മാ​ണ്. ഏ​തെ​ങ്കി​ലും പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ ഇ​തി​ന​കം പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫീ​സ് അ​ട​ച്ച ര​സീ​തും അ​ഡ്മി​ഷ​ന്‍ സ്ലി​പ്പും കൊ​ണ്ടു​വ​ര​ണം. പ്ര​വേ​ശ​ന സ​മ​യ​ത്ത് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ല്‍ ഉ​ണ്ടാ​യി​രി​ക്ക​ണം. ടി​സി ഹാ​ജ​രാ​ക്കു​വാ​ന്‍ സ​മ​യം അ​നു​വ​ദി​ക്കും. വാ​ര്‍​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍ 4000 രൂ​പ​യും മ​റ്റു​ള​ള​വ​ര്‍ 7500 രൂ​പ​യും ക​രു​ത​ണം. പി​ടി​എ ഒ​ഴി​കെ​യു​ള​ള ഫീ​സ് എ​ടി​എം കാ​ര്‍​ഡ് മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. ഫോ​ണ്‍: 9495373926, 9744010202, 8606388025, 9400536858.
തൃ​ക്ക​രി​പ്പൂ​ര്‍: ഇ​കെ​എ​ന്‍​എം ഗ​വ.​പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജി​ല്‍ ഒ​ഴി​വു​ള​ള സീ​റ്റു​ക​ളി​ലേ​ക്ക് 24, 25, 26 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10ന് ​സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തു​ന്നു. നി​ല​വി​ല്‍ അ​പേ​ക്ഷി​ച്ച​വ​ര്‍​ക്ക് പു​റ​മേ പു​തു​താ​യി അ​പേ​ക്ഷി​ക്കു​വാ​ന്‍ താ​ല്‍​പ​ര്യ​മു​ള​ള​വ​ര്‍​ക്കും കോ​ള​ജി​ലെ​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍ എ​ന്ന ക്ര​മ​ത്തി​ലാ​കും പ്ര​വേ​ശ​നം. സ്‌​പോ​ട്ട് അ​ഡ്മി​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ എ​ല്ലാ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ആ​വ​ശ്യ​മാ​യ ഫീ​സ് എ​ന്നി​വ ക​രു​ത​ണം. വെ​ബ്സൈ​റ്റ്: www.polya dmission.org, www.gptctri karipur.in ഫോ​ൺ: 04672211400, 9946457866, 9497644788.