റേ​ഷ​ന്‍ കാ​ര്‍​ഡി​ലെ തി​രു​ത്ത​ലി​ന് തെ​ളി​മ പ​ദ്ധ​തി
Wednesday, November 24, 2021 1:01 AM IST
കാ​സ​ർ​ഗോ​ഡ്: 2017 ല്‍ ​റേ​ഷ​ന്‍ കാ​ര്‍​ഡ് പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് റേ​ഷ​ന്‍ കാ​ര്‍​ഡ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റ​ത്തി​ല്‍ ഡാ​റ്റാ എ​ന്‍​ട്രി ന​ട​ത്തി​യ​പ്പോ​ള്‍ സം​ഭ​വി​ച്ച തെ​റ്റു​ക​ള്‍ തി​രു​ത്താ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് തെ​ളി​മ പ​ദ്ധ​തി​യി​ലൂ​ടെ അ​വ​സ​രം.
കാ​ര്‍​ഡി​ലെ അം​ഗ​ങ്ങ​ളു​ടെ പേ​ര്, വ​യ​സ്, മേ​ല്‍​വി​ലാ​സം, കാ​ര്‍​ഡു​ട​മ​യു​മാ​യു​ള്ള ബ​ന്ധം, എ​ല്‍​പി​ജി-​വൈ​ദ്യു​തി ക​ണ​ക്‌​ഷ​നു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ന്ന​തി​നും പി​ശ​കു​ക​ള്‍ തി​രു​ത്തു​ന്ന​തി​നു​മാ​യി ഡി​സം​ബ​ര്‍ 15 വ​രെ​യാ​ണ് അ​വ​സ​രം. 2022 ഏ​പ്രി​ല്‍ മാ​സ​ത്തോ​ടെ എ​ല്ലാ റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ളും സ്മാ​ര്‍​ട്ട് റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സ്മാ​ര്‍​ട്ട് റേ​ഷ​ന്‍ കാ​ര്‍​ഡി​ലേ​ക്ക് പോ​കു​മ്പോ​ള്‍ കാ​ര്‍​ഡി​ലെ വി​വ​ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​വാ​നും പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.