കാ​സ​ര്‍​ഗോ​ഡി​ന് എ​യിം​സ് അ​നു​വ​ദി​ക്ക​ണം
Sunday, November 28, 2021 1:06 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്ക് എ​യിം​സ് ആ​ശു​പ​ത്രി അ​നു​വ​ദി​ക്ക​ണ​മെ​ന്നും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി അ​പാ​ക​ത​ക​ള്‍ ഒ​ഴി​വാ​ക്കി ന​ട​പ്പാ​ക്ക​ണ​മെ​ന്നും കേ​ര​ള സ്‌​റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​എ​സ്എ​സ്പി​എ) പ​ര​പ്പ മ​ണ്ഡ​ലം സ​മ്മേ​ള​നം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
വെ​ള്ള​രി​ക്കു​ണ്ട് വ്യാ​പ​ര ഭ​വ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​ടി. സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​സി. സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന മാ​സ്റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ വി​ജ​യി​ക​ളാ​യ പി.​എം. ഏ​ബ്ര​ഹാം, സ​ഖ​റി​യാ​സ് എ. ​മാ​ത്യൂ താ​മ​ര​ശേ​രി എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. ശാ​ന്ത​മ്മ ഫി​ലി​പ്പ്, ടി.​കെ. എ​വു​ജി​ന്‍, കെ.​ജെ. തോ​മ​സ്, സി. ​പ്രേ​മ​രാ​ജ​ന്‍, പി.​പി. കു​ഞ്ഞ​മ്പു, പി.​എം. ഏ​ബ്ര​ഹാം, എം.​യു. തോ​മ​സ്, പി.​എ. ജോ​സ​ഫ് കെ. ​കു​ഞ്ഞ​മ്പു നാ​യ​ര്‍, എം.​കെ. ദി​വാ​ക​ര​ന്‍, റോ​സ​മ്മ ചാ​ക്കോ, കെ. ​മാ​ധ​വ​ന്‍ നാ​യ​ര്‍, വി.​കെ.​ബാ​ല​കൃ​ഷ്ണ​ന്‍, വി. ​നാ​രാ​യ​ണ​ന്‍, ആ​ലീ​സ് കു​ര്യ​ന്‍, പി.​ജെ. മാ​ത്യു, മാ​ത്യു സേ​വ്യ​ര്‍, കെ. ​ദാ​മോ​ദ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.