ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​ക്കി​യാ​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ത​ക​രും: എ​എ​ച്ച്എ​സ്ടി​എ
Sunday, November 28, 2021 1:06 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ ഭേ​ദ​ഗ​തി ബി​ല്ലി​ലെ പ്ര​തി​ലോ​മ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കെ​തി​രേ പ്ര​ത്യ​ക്ഷ സ​മ​ര​രം​ഗ​ത്തി​റ​ങ്ങാ​ന്‍ എ​യ്ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (എ​എ​ച്ച്എ​സ്ടി​എ) ജി​ല്ലാ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു. ബി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
എ​എ​ച്ച്എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ചി​റ്റാ​രി​ക്കാ​ല്‍ വെ​ള്ളി​യേ​പ്പ​ള്ളി​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ മാ​ത്യൂ​സ് പ​താ​ക ഉ​യ​ര്‍​ത്തി. ജി​ല്ലാ കൗ​ണ്‍​സി​ല്‍ യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഖ​റി​യാ​സ് ഏ​ബ്ര​ഹാം, ഷി​നോ​ജ് സെ​ബാ​സ്റ്റ്യ​ന്‍, സി​ജോ ജോ​സ്, പ്ര​വീ​ണ്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​നി​താ സ​മ്മേ​ള​നം കെ​പി​സി​സി അം​ഗം ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഈ ​വ​ര്‍​ഷം വി​ര​മി​ക്കു​ന്ന പ്രി​ന്‍​സി​പ്പ​ല്‍​മാ​രെ​യും അ​ധ്യാ​പ​ക​രെ​യും യോ​ഗ​ത്തി​ല്‍ ആ​ദ​രി​ക്കും.