സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മൃ​തി​യാ​ത്ര​യ്ക്ക് സ​മാ​പ​നം
Monday, November 29, 2021 12:58 AM IST
നീ​ലേ​ശ്വ​രം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കം ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "ചി​ര​സ്മ​ര​ണ' എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്വ​ത​ന്ത്ര്യ​സ​മ​ര സ്മൃ​തി​യാ​ത്ര​യ്ക്ക് ക​യ്യൂ​ര്‍ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ ആ​വേ​ശോ​ജ്ജ്വ​ല സ​മാ​പ​നം. രാ​ഷ്ട്ര​ക​വി ഗോ​വി​ന്ദ പൈ ​സ്മാ​ര​ക​മാ​യ ഗി​ളി​വി​ണ്ടു​വി​ല്‍​നി​ന്ന് ശ​നി​യാ​ഴ്ച തു​ട​ങ്ങി​യ യാ​ത്ര കാ​ട​കം വ​ന​സ​ത്യാ​ഗ്ര​ഹ​ഭൂ​മി, നാ​ര​ന്ത​ട്ട ത​റ​വാ​ട്ടി​ലെ പ​ത്താ​യ​പ്പു​ര, ത​ള​ങ്ക​ര ക​ട​വ​ത്തെ പി.​ഉ​ബെ​ദ് സ്മാ​ര​കം, ബേ​ക്ക​ല്‍ കോ​ട്ട, വി​ദ്വാ​ന്‍ പി.​കേ​ളു​നാ​യ​രു​ടെ​യും മ​ഹാ​ക​വി പി​യു​ടെ​യും സ്മ​ര​ണ​ക​ളു​റ​ങ്ങു​ന്ന വെ​ള്ളി​ക്കോ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ദി​നം പ​ര്യ​ട​നം ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നും തു​ട​ങ്ങി​യ യാ​ത്ര എ.​സി. ക​ണ്ണ​ന്‍​നാ​യ​രു​ടെ ഭ​വ​നം, ഏ​ച്ചി​ക്കാ​നം ത​റ​വാ​ട് തു​ട​ര്‍​ന്ന് നീ​ലേ​ശ്വ​രം രാ​ജാ​സ് സ്‌​കൂ​ള്‍, കു​ട്ട​മ​ത്ത് ഭ​വ​നം, ടി.​എ​സ്. തി​രു​മു​മ്പ് ഭ​വ​നം എ​ന്നി​വി​ട​ങ്ങ​ള്‍ പി​ന്നി​ട്ടാ​ണ് ക​യ്യൂ​രി​ലെ​ത്തി​യ​ത്. സ​മാ​പ​ന സ​മ്മേ​ള​നം എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.