അ​നു​ഗ്ര​ഹ​വ​ര്‍​ഷം ചൊ​രി​ഞ്ഞ് മാ​വു​ള്ളാ​ല്‍ തീ​ര്‍​ഥാ​ട​ന​ത്തി​ന് സ​മാ​പ​നം
Monday, November 29, 2021 12:59 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വി​ശ്വാ​സി​ക​ള്‍​ക്ക് അ​നു​ഗ്ര​ഹ​വ​ര്‍​ഷം ചൊ​രി​ഞ്ഞ് മാ​വു​ള്ളാ​ല്‍ തീ​ര്‍​ഥാ​ട​ന​ത്തി​ന് സ​മാ​പ​നം. മാ​വു​ള്ളാ​ല്‍ വി​ശു​ദ്ധ യൂ​ദാ ത​ദ്ദേ​വൂ​സി​ന്‍റെ തി​രു​നാ​ളും ന​വ​നാ​ള്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ളും ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ സ​മാ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10 ന് ​ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ്ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. അ​ല​ക്‌​സ് താ​രാ​മം​ഗ​ലം കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് വി​കാ​രി റ​വ. ഡോ. ​ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം നേ​തൃ​ത്വം ന​ല്‍​കി.