കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​രം ആധുനികവത്കരിക്കാൻ അ​ഞ്ചു​കോ​ടി​യു​ടെ പ​ദ്ധ​തി
Wednesday, December 1, 2021 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ ആ​സ്ഥാ​ന​ത്തെ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​രം ആ​ധു​നി​ക​വ​ത്ക​രി​ക്കാ​ന്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി അ​ധ്യ​ക്ഷ​യാ​യു​ള​ള ജി​ല്ലാ​ത​ല സാ​ങ്കേ​തി​ക സ​മി​തി പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്‍​കി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍ മു​ത​ല്‍ താ​യ​ല​ങ്ങാ​ടി​വ​രെ​യു​ള​ള ഭാ​ഗ​മാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​വീ​ക​രി​ക്കു​ക. റെ​യി​ല്‍​വെ സ്റ്റേ​ഷ​ന് മു​ന്നി​ല്‍ ആ​ധു​നി​ക ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വും പാ​ത​യോ​ര​ത്ത് യാ​ത്ര​ക്കാ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​നാ​യി പാ​ര്‍​ക്കും നി​ര്‍​മി​ക്കും. റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലും ഇ​പ്പോ​ഴു​ള്ള മ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ച്ച് നി​ര്‍​ത്തി ബാ​ക്കി​ഭാ​ഗം ഇ​ന്‍റ​ര്‍​ലോ​ക്ക് ചെ​യ്ത് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​വും കി​യോ​സ്‌​കു​ക​ളും ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യും സ്ഥാ​പി​ക്കും. ഓ​വു​ചാ​ലു​ക​ള്‍​ക്ക് മു​ക​ളി​ല്‍ ടൈ​ല്‍​സ് വി​രി​ച്ച ന​ട​പ്പാ​ത​യും കൈ​വ​രി​ക​ളും നി​ര്‍​മി​ക്കും. ഇ​തോ​ടൊ​പ്പം സൗ​രോ​ര്‍​ജ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന തെ​രു​വു​വി​ള​ക്കു​ക​ളും ഡി​സ്പ്ലേ സം​വി​ധാ​ന​വും ഒ​രു​ക്കും.

യോ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ​മോ​ഹ​ന്‍, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ എം. ​ശി​വ​പ്ര​കാ​ശ​ന്‍, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം എ​ക്സി.​എ​ന്‍​ജി​നീ​യ​ര്‍ മു​ഹ​മ്മ​ദ് മു​നീ​ര്‍ വ​ട​ക്കു​മ്പാ​ടി, പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം എ​ക്സി. എ​ന്‍​ജി​നീ​യ​ര്‍ കെ.​പി. വി​നോ​ദ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.