ഭൂ​ര​ഹി​ത​രാ​യ പ​ത്തു​പേ​ര്‍​ക്ക് സൗ​ജ​ന്യ ഭൂ​മി ന​ല്‍​കാ​ന്‍ അ​ക്യു​പ​ങ്ച​ര്‍ ചി​കി​ത്സ​ക​ന്‍
Wednesday, December 1, 2021 1:12 AM IST
പ​ര​പ്പ: സ്വ​ന്തം വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭൂ​ര​ഹി​ത​രാ​യ 10 പേ​ര്‍​ക്ക് അ​ഞ്ചു സെ​ന്‍റ് സ്ഥ​ലം വീ​തം സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​ന്‍ അ​ക്യു​പ​ങ്ച​ര്‍ ചി​കി​ത്സ​ക​ന്‍ ക​ന​ക​പ്പ​ള്ളി​യി​ലെ ഡോ. ​സ​ജീ​വ് മ​റ്റം.
ഇ​തി​നാ​യി ഫാ. ​ക​നീ​ഷ് പീ​റ്റ​ര്‍, സി​നി​മാ സം​വി​ധാ​യ​ക​ന്‍ രാ​ജീ​വ് ന​ടു​വി​നാ​ട്, സ്‌​ക​റി​യാ തോ​മ​സ് കാ​ഞ്ഞ​മ​ല, എ.​ആ​ര്‍. രാ​ജു, മ​ധു വ​ട്ടി​പ്പു​ന്ന, വി​ജ​യ​ന്‍ കോ​ട്ട​യ്ക്ക​ല്‍, കെ. ​ജ​യ്‌​സ​ണ്‍, ഡെ​ന്നീ​സ് ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ക്രി​ക്ക​റ്റ്: അ​സ്ഹ​റു​ദീ​ന്‍ കേ​ര​ള ടീ​മി​ല്‍

കാ​സ​ര്‍​ഗോ​ഡ്: ഡി​സം​ബ​ര്‍ എ​ട്ടു​മു​ത​ല്‍ രാ​ജ്‌​കോ​ട്ടി​ല്‍​വ​ച്ച് ന​ട​ക്കു​ന്ന വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​നാ​യു​ള്ള കേ​ര​ള സീ​നി​യ​ര്‍ ടീ​മി​ല്‍ കാ​സ​ര്‍​ഗോ​ഡ്നി​ന്നു​ള്ള വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്‌​സ്മാ​ന്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദീ​ന്‍ ഇ​ടം നേ​ടി. ഇ​ന്ത്യ​ന്‍ താ​രം സ​ഞ്ജു സാം​സ​ണാ​ണ് കേ​ര​ള ടീ​മി​നെ ന​യി​ക്കു​ന്ന​ത്.