ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി കു​ള​ത്തി​ല്‍ മ​രി​ച്ചനി​ല​യി​ല്‍
Wednesday, December 1, 2021 10:52 PM IST
കാ​സ​ര്‍​ഗോ​ഡ്: ഗ​ര്‍​ഭി​ണി​യെ കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​ള​ങ്ക​ര ബാ​ങ്കോ​ട്ടെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ക്കു​ന്ന സു​ബൈ​ദ​യു​ടെ​യും പ​രേ​ത​നാ​യ ഖാ​ലി​ദി​ന്‍റെ​യും മ​ക​ള്‍ ഫെ​മി​ത (28) യാ​ണു മ​രി​ച്ച​ത്. മും​ബൈ സ്വ​ദേ​ശി റ​സൂ​ലി​ന്‍റെ ഭാ​ര്യ​യാ​ണ്.

എ​ട്ടു​മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന ഫെ​മി​ത​യെ ചൊ​വ്വാ​ഴ്ച വൈ​കുന്നേരം വീ​ട്ടി​ല്‍​നി​ന്നു കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി നൽകി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ത​ള​ങ്ക​ര​യി​ലെ മോ​സ്‌​കി​നോ​ട​നു​ബ​ന്ധി​ച്ച കു​ള​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഫ​രീ​ദ, ഫ​സ​ല്‍, ഫൈ​സ​ല്‍.