രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ സി​പി​എം ഉ​ന്ന​ത​നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ: ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​ര്‍
Saturday, December 4, 2021 1:01 AM IST
കാ​സ​ർ​ഗോ​ഡ്: പെ​രി​യ ഇ​ര​ട്ട കൊ​ല​പാ​ത​ക കേ​സി​ല്‍ മു​തി​ര്‍​ന്ന സി​പി​എം നേ​താ​വും മു​ന്‍ ഉ​ദു​മ എം​എ​ല്‍​എ​യു​മാ​യ കെ.​വി. കു​ഞ്ഞി​രാ​മ​നെ സി​ബി​ഐ പ്ര​തി​ചേ​ര്‍​ത്ത​ത് കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ സി​പി​എം ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യും അ​നു​വാ​ദ​ത്തോ​ടെ​യു​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന ബി​ജെ​പി​യു​ടെ നി​ല​പാ​ടി​നെ ശ​രി​വെ​ക്കു​ന്ന​താ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വീ​ശ ത​ന്ത്രി കു​ണ്ടാ​ര്‍ പ​റ​ഞ്ഞു.
വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട്. കേ​സ് സി​ബി​ഐ​ക്ക് വി​ട്ടു​കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ ഡ​ൽ​ഹി​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന് 88 ല​ക്ഷം രൂ​പ ഫീ​സി​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​പ്പോ​ള്‍ ത​ന്നെ ഈ ​കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ള്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന​ത് വ്യ​ക്ത​മാ​യി​രു​ന്നു. സി​ബി​ഐ സം​ഘം പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​മ്പോ​ള്‍ മൊ​ഴി​ക​ളി​ല്‍ വൈ​രു​ധ്യം വ​രാ​തി​രി​ക്കാ​ന്‍ സി​പി​എ​മ്മി​നോ​ട് ആ​ഭി​മു​ഖ്യം പു​ല​ര്‍​ത്തു​ന്ന ലോ​യേ​ഴ്സ് യൂ​ണി​യ​ന്‍റെ യോ​ഗം കാ​ഞ്ഞ​ങ്ങാ​ട് വി​ളി​ക്കു​ക​യും പ്ര​തി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ നാ​ല് അ​ഭി​ഭാ​ഷ​ക​രെ നി​യോ​ഗി​ക്കു​ക​യും ചെ​യ്ത​ത് സി​പി​എ​മ്മി​ന്‍റെ ക്രി​മി​ന​ല്‍ സ്വ​ഭാ​വ​ത്തി​നും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ നി​ല​പാ​ടി​നും പ്ര​ത്യ​ക്ഷ തെ​ളി​വാ​ണ്.
കേ​ര​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക കേ​സു​ക​ളി​ലും പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ടു​ന്ന​ത് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സു​ക​ളി​ൽ​നി​ന്നും ന​ല്‍​കു​ന്ന ലി​സ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ഈ ​ലി​സ്റ്റ് അം​ഗീ​ക​രി​ക്കാ​തെ സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്ഥ​ലം​മാ​റ്റ​മു​ള്‍​പ്പെ​ടെ​യു​ള്ള ശി​ക്ഷ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി സം​സ്ഥാ​നം ഭ​രി​ക്കു​മ്പോ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്നും നീ​തി ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ല്ലെ​ന്നും ര​വീ​ശ ത​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.