രേ​ഷ്മ​യു​ടെ തി​രോ​ധാ​നം: പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് ന​ട​ത്തും
Saturday, December 4, 2021 1:01 AM IST
കാ​സ​ർ​ഗോ​ഡ്: എ​ണ്ണ​പ്പാ​റ സ​ര്‍​ക്കാ​രി ആ​ദി​വാ​സി കോ​ള​നി​യി​ലെ രേ​ഷ്മ എ​ന്ന പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ കേ​സി​ല്‍ കു​ട്ടി​യു​ടെ അ​മ്മ ക​ല്യാ​ണി ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് ഹ​ര്‍​ജി​യി​ലെ ഇ​ട​ക്കാ​ല വി​ധി അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​താ​യി കേ​ര​ള സ്റ്റേ​റ്റ് പ​ട്ടി​ക ജ​ന​സ​മാ​ജം (കെ​പി​ജെ​എ​സ്) ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല വി​ധി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​ക​ളും ചേ​ര്‍​ന്നാ​ണ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബേ​ക്ക​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും. ജ​നു​വ​രി ര​ണ്ടാം വാ​ര​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എം.​സി. രാ​മ​ന്‍, തെ​ക്ക​ന്‍ സു​നി​ല്‍​കു​മാ​ര്‍, എം.​ആ​ര്‍. പു​ഷ്പ, ഗോ​പി ക​ട്ടി​പ്പാ​റ, കെ. ​ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.