മാ​ല​ക്ക​ല്ല് ലൂ​ര്‍​ദ് മാ​താ ദേ​വാ​ല​യ​ത്തി​ല്‍ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Monday, December 6, 2021 1:17 AM IST
മാ​ല​ക്ക​ല്ല്: മാ​ല​ക്ക​ല്ല് ലൂ​ര്‍​ദ് മാ​താ ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്നു​മു​ത​ല്‍ സ​മാ​പ​ന​ദി​നം വ​രെ ദി​വ​സ​വും രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം 4.15 ന് ​ജ​പ​മാ​ല, പാ​ട്ടു​കു​ര്‍​ബാ​ന, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​കും.
ഇ​ന്ന് യു​വ​ജ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും നാ​ളെ മു​തി​ര്‍​ന്ന​വ​ര്‍​ക്കും രോ​ഗി​ക​ള്‍​ക്കും എ​ട്ടി​ന് മാ​താ​പി​താ​ക്ക​ള്‍​ക്കും ദ​മ്പ​തി​ക​ള്‍​ക്കും ഒ​ന്പ​തി​ന് സ​മ​ര്‍​പ്പി​ത​ര്‍​ക്കും 10 ന് ​വി​ശ്വാ​സ​ത്തെ​പ്ര​തി പീ​ഡ​ന​മേ​ല്‍​ക്കു​ന്ന​വ​ര്‍​ക്കു​മാ​യി​രി​ക്കും പ്ര​ത്യേ​ക നി​യോ​ഗം.
11 ന് ​രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം 4.30 ജ​പ​മാ​ല, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന (രാ​ജ​പു​രം ഫൊ​റോ​ന​യി​ലെ വൈ​ദി​ക​ര്‍). 6.45 ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. എ​ട്ടി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം.
സ​മാ​പ​ന​ദി​വ​സ​മാ​യ 12 ന് ​രാ​വി​ലെ 6.30 നും 8.30 ​നും ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന. 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന-​ഫാ. ജി​ബി​ന്‍ താ​ഴ​ത്തു​വെ​ട്ട​ത്ത് (വി​കാ​രി, അ​യ​റോ​ട്ട് പ​ള്ളി). തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം.