കൗ​തു​ക​മാ​യി 51 ര​തീ​ഷു​മാ​ർ
Tuesday, January 18, 2022 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ര​തീ​ഷ് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ആ​ദ്യ സം​ഗ​മം മേ​ലാ​ങ്കോ​ട്ട് ല​യ​ൺ​സ് ഹാ​ളി​ൽ ന​ട​ന്നു. എ.​സി. ക​ണ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഗ​വ. യു​പി സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ തെ​ങ്ങി​ൻ തൈ ​ന​ട്ടു​കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ര​തീ​ഷു​മാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​ദാ​ക്ഷാ​യ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​തീ​ഷ് വി​പ​ഞ്ചി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തു​കാ​രി സി.​പി. ശു​ഭ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൊ​ട​ക്കാ​ട് നാ​രാ​യ​ണ​ൻ, ച​ട്ട​ഞ്ചാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ര​തീ​ഷ് കു​മാ​ർ, പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് പി. ​പ്ര​വീ​ൺ​കു​മാ​ർ, ഗോ​കു​ലാ​ന​ന്ദ​ൻ മോ​നാ​ച്ച, ര​തീ​ഷ് കാ​ലി​ക്ക​ട​വ്, ര​തീ​ഷ് കാ​ർ​ത്തു​മ്പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.