സാ​മൂ​ഹ്യാ​ഘാ​ത ‌പ​ഠ​നം പ്ര​ഹ​സ​നം: പ്രതി​രോ​ധ സ​മി​തി
Saturday, January 22, 2022 1:10 AM IST
പ​യ്യ​ന്നൂ​ർ: കെ- ​റെ​യി​ൽ പ​ദ്ധ​തി​ക്ക് നി​യ​മ വി​രു​ദ്ധ​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി തു​ട​ങ്ങി​യ​ശേ​ഷം സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന് വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത് പ്ര​ഹ​സ​ന​മാ​ണെ​ന്ന് പ്ര​തി​രോ​ധ സ​മി​തി. നി​ർ​ദ്ദി​ഷ്ട പ​ദ്ധ​തി മൂ​ലം വി​ടും നാ​ടും ന​ഷ്ട​പ്പെ​ടു​ന്ന ജ​ന​ങ്ങ​ളെ മോ​ഹ​വി​ല വാ​ഗ്ദാ​നം ചെ​യ്തും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മം വി​ല​പ്പോ​കി​ല്ല.

കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്ഘ​ട​ന​യെ​യും പ​രി​സ്ഥി​തി​യെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്ന ഈ ​പ​ദ്ധ​തി കേ​ര​ള​ത്തി​നു​ണ്ടാ​ക്കു​ന്ന ആ​ഘാ​തം തീ​വ്ര​മാ​യി​രി​ക്കു​മെ​ന്നും ത​ട്ടി​ക്കൂ​ട്ട് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​ക്കി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം വി​ല​പ്പോ​വി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കെ. ​റെ​യി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ നി​ർ​ത്തി വെ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും കെ- ​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ പ്ര​തി​രോ​ധ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.