ഒാർമിക്കാൻ
Sunday, January 23, 2022 1:06 AM IST
കോ​വി​ഡ് മ​ര​ണ
ധ​ന​സ​ഹാ​യം: കോ​ള്‍
സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ച്ചു
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ധ​ന​സ​ഹാ​യം സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ക​ള​ക്ട​റേ​റ്റി​ലും എ​ല്ലാ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും കോ​ള്‍ സെ​ന്‍റ​റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ന​മ്പ​റു​ക​ള്‍: ക​ള​ക്ട​റേ​റ്റ്-04994 257700, 9446601700. താ​ലൂ​ക്ക് ഓ​ഫീ​സ് കാ​സ​ര്‍​ഗോ​ഡ്-04994 230021, മ​ഞ്ചേ​ശ്വ​രം-04998 244044, ഹോ​സ്ദു​ര്‍​ഗ്-0467 2204042, വെ​ള്ള​രി​ക്കു​ണ്ട്-0467 2242320.
അ​ധ്യാ​പ​ക ഒ​ഴി​വ്
മേ​ല്‍​പ​റ​മ്പ്: ച​ന്ദ്ര​ഗി​രി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ യു​പി​എ​സ്എ (മ​ല​യാ​ളം) ഒ​ഴി​വി​ലേ​ക്ക് 25 ന് ​രാ​വി​ലെ 11 ന് ​അ​ഭി​മു​ഖം ന​ട​ത്തും. ഫോ​ണ്‍: 9388535008.
വ​നി​താ ഗ്രൂ​പ്പു​ക​ള്‍​ക്ക്
സ്വ​യം തൊ​ഴി​ല്‍
സ​ബ്സി​ഡി അ​പേ​ക്ഷ
ക്ഷ​ണി​ച്ചു
പ​ര​പ്പ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2021-22 വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വ​നി​താ ഗ്രൂ​പ്പു​ക​ള്‍​ക്ക് സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി​ക​ള്‍​ക്ക് സ​ബ്സി​ഡി ന​ല്‍​കു​ന്ന​തി​നാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള അം​ഗീ​കൃ​ത വ​നി​താ ഗ്രൂ​പ്പു​ക​ളി​ല്‍​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ര്‍ ഇ​തി​നു​മു​മ്പ് ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ത്ത​വ​രും ബി​പി​എ​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളും ആ​യി​രി​ക്ക​ണം. സ​ര്‍​വീ​സ്, പ്രൊ​ഡ​ക്ഷ​ന്‍, ട്രേ​ഡ് എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​യ ഗ്രൂ​പ്പു​ക​ള്‍ 25 ന​കം പ​ര​പ്പ വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​ക​ണം. ഫോ​ണ്‍: 8547160587.
പ​ട്ടി​ക​ജാ​തി​ക്കാ​ര്‍​ക്ക്
സൗ​ജ​ന്യ പ​രി​ശീ​ല​നം
കാ​സ​ര്‍​ഗോ​ഡ്: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട യു​വ​തീ​യു​വാ​ക്ക​ള്‍​ക്കാ​യി പെ​രി​യ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ എം​എ​സ് ഓ​ഫീ​സ്, ഡി​ടി​പി, നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വിം​ഗ് സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. പ​രി​ശീ​ല​ന കാ​ല​യ​ള​വി​ല്‍ സ്‌​റ്റൈ​പ്പ​ൻ​ഡ് ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം 25 ന് ​പോ​ളി​ടെ​ക്‌​നി​ക്കി​ലെ ക​ണ്ടി​ന്യു​യിം​ഗ് എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ 7312036802, 8129990231.
സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സ​ല​ര്‍
നി​യ​മ​നം
കാ​സ​ര്‍​ഗോ​ഡ്: പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ല്‍ ജി​ല്ല​യി​ലെ മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍/​പ്രീ​മെ​ട്രി​ക്/​പോ​സ്റ്റ്‌​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ള്‍ എ​ന്നി​വ​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൗ​ണ്‍​സ​ലിം​ഗും, ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സും ന​ല്‍​കാ​ന്‍ ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ കൗ​ണ്‍​സ​ല​ര്‍​മാ​രെ നി​യ​മി​ക്കു​ന്നു. യോ​ഗ്യ​ത എം​എ സൈ​ക്കോ​ള​ജി/​എം​എ​സ്ഡ​ബ്ല്യൂ​വും സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സ​ലിം​ഗ് പ​രി​ശീ​ല​ന​വും. പ്രാ​യ​പ​രി​ധി 25 നും 45 ​നും മ​ധ്യേ. പ്ര​തി​മാ​സം 18,000 രൂ​പ ഹോ​ണ​റേ​റി​യ​വും പ​ര​മാ​വ​ധി 2,000 രൂ​പ യാ​ത്ര​പ്പ​ടി​യും ല​ഭി​ക്കും. അ​ഭി​മു​ഖം 27 ന് ​രാ​വി​ലെ 11 ന് ​കാ​സ​ര്‍​ഗോ​ഡ് ട്രൈ​ബ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ല്‍. ഫോ​ണ്‍ 04994 255466.
ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു
നീ​ലേ​ശ്വ​രം: ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ട് ഓ​ഫീ​സി​ന് കീ​ഴി​ലു​ള​ള 100 അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്കും നാ​ല് മി​നി അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്കും ക​ണ്ടി​ജ​ന്‍​സി സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നും വ്യ​ക്തി​ക​ളി​ല്‍​നി​ന്നും ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു. ഫോ​ണ്‍: 0467 2999520.
വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ഗ്ലൂ​ക്കോ​മീ​റ്റ​റു​ക​ള്‍ ന​ല്കു​ന്നു
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന പ്ര​മേ​ഹ​ബാ​ധി​ത​രാ​യ വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് വ​യോ​മ​ധു​രം പ​ദ്ധ​തി പ്ര​കാ​രം ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് നി​ര്‍​ണ​യി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഗ്ലൂ​ക്കോ​മീ​റ്റ​റു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്നു. ആ​കെ 100 ഗ്ലൂ​ക്കോ​മീ​റ്റ​റു​ക​ളാ​ണ് ജി​ല്ല​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ക. അ​പേ​ക്ഷാ​ഫോ​മു​ക​ള്‍ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ swd.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 04994 255074.
ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍
ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ്
ബ​ളാ​ല്‍: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്നു, യോ​ഗ്യ​ത ത്രി​വ​ത്സ​ര കം​പ്യൂ​ട്ട​ര്‍ ഡി​പ്ലോ​മ/​ഡി​ഗ്രി​യും പി​ജി​ഡി​സി​എ​യും/​ബി​സി​എ/​ബി ടെ​ക്/ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​യോ​ഡാ​റ്റ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ളും ഫെ​ബ്രു​വ​രി ര​ണ്ടി​നു​ള്ളി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. മൂ​ന്നി​ന് രാ​വി​ലെ 11 നാ​ണ് അ​ഭി​മു​ഖം.