വിദ്യാർഥികൾക്ക് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ല്കി
Sunday, January 23, 2022 1:06 AM IST
നീ​ലേ​ശ്വ​രം: സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ 15-18 പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ജ​മാ​ല്‍ അ​ഹ്‌​മ​ദ്, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യൂ കു​ഴി​മ​ല​യി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ർ റൂ​ബി തോ​മ​സ്, എ​ല്‍​എ​ച്ച്‌​ഐ പി. ​ഉ​ഷ, പി.​എ​സ്. പ്രി​യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.

വാ​ക്‌​സി​നേ​ഷ​ന്‍ സ്വീ​ക​രി​ച്ച കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ വ​ക​യാ​യി ക​റി​വേ​പ്പി​ല തൈ​ക​ള്‍ ന​ല്‍​കി. ഇ​തോ​ടെ നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ല്‍ 96 ശ​ത​മാ​നം കു​ട്ടി​ക​ളും കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സ്വീ​ക​രി​ച്ച​താ​യി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. ബാ​ക്കി​യു​ള്ള​വ​ര്‍ ചൊ​വ്വ, വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി വാ​ക്‌​സി​ന്‍ എ​ടു​ക്കേ​ണ്ട​താ​ണ്.