ചെ​റു​മീ​നു​ക​ളെ നി​രോ​ധി​ത വ​ല​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പി​ടി​ക്കു​ന്ന​ത് വ്യാ​പ​കം!
Sunday, January 23, 2022 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യു​ടെ തീ​ര​ക്ക​ട​ലി​ല്‍ നി​രോ​ധി​ത വ​ല​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ചെ​റു​മീ​നു​ക​ളെ​യും കു​ഞ്ഞ​ന്‍ ഞ​ണ്ടു​ക​ളെ​യും പി​ടി​ക്കു​ന്ന​ത് വീ​ണ്ടും വ്യാ​പ​ക​മാ​കു​ന്നു.

20 പോ​യി​ന്‍റി​നു താ​ഴെ​യു​ള്ള വ​ല ഉ​പ​യോ​ഗി​ച്ച് മീ​ന്‍​പി​ടു​ത്തം ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന നി​യ​മം കാ​റ്റി​ല്‍​പ്പ​റ​ത്തി​യാ​ണ് ബോ​ട്ടു​ക​ളും യ​ന്ത്ര​വ​ത്കൃ​ത വ​ള്ള​ങ്ങ​ളും പൊ​ടി​മീ​നു​ക​ളെ കോ​രി​യെ​ടു​ക്കു​ന്ന​തെ​ന്ന് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. നി​യ​മം ലം​ഘി​ച്ച് പി​ടി​ക്കു​ന്ന ചെ​റു​മീ​നു​ക​ളെ കോ​ഴി​ത്തീ​റ്റ​യ്ക്കും കാ​ലി​ത്തീ​റ്റ​യ്ക്കും മീ​നെ​ണ്ണ​യ്ക്കും മ​റ്റു​മാ​യി ഫാ​ക്ട​റി ഉ​ട​മ​ക​ള്‍ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​താ​ണ് ഇ​വ​ര്‍​ക്ക് പ്രോ​ത്സാ​ഹ​ന​മാ​കു​ന്ന​ത്. ഇ​വ​യെ പൊ​ടി​ച്ച് വ​ള​മാ​ക്കു​ന്ന ഫാ​ക്ട​റി​ക​ളും മം​ഗ​ളൂ​രു​വി​ലു​ണ്ട്.

പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വ​ല​യി​ല്‍ കു​ടു​ങ്ങു​ന്ന ചെ​റു​മീ​നു​ക​ളെ തി​രി​കെ ക​ട​ലി​ലേ​ക്കു​ത​ന്നെ വി​ടു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ല്‍ ത​ത്ക്കാ​ല​ത്തെ ലാ​ഭം മാ​ത്രം പ്ര​തീ​ക്ഷി​ച്ചെ​ത്തു​ന്ന ബോ​ട്ടു​കാ​ര്‍ ഒ​ന്നു​പോ​ലും വി​ടാ​തെ അ​രി​ച്ചെ​ടു​ത്ത് ക​ട​ലി​ലെ മ​ത്സ്യ​സ​മ്പ​ത്ത് ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സ​ര്‍​ക്കാ​ര്‍ ട്രോ​ളിം​ഗ് നി​രോ​ധ​ന​മു​ള്‍​പ്പെ​ടെ ഏ​ര്‍​പ്പെ​ടു​ത്തി മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ അ​തി​ന്‍റെ ഫ​ലം ഇ​ല്ലാ​താ​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ഇ​തെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു.

ചെ​റു​മീ​നു​ക​ളു​മാ​യി ഹാ​ര്‍​ബ​റി​ലെ​ത്തു​ന്ന ബോ​ട്ടു​ക​ള്‍​ക്കെ​തി​രേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​വും പ​തി​വാ​കു​ക​യാ​ണ്. കു​ഞ്ഞ​ന്‍ ഞ​ണ്ടു​ക​ള്‍​ക്ക് മാ​ര്‍​ക്ക​റ്റി​ലും ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം ചെ​റു​ഞ​ണ്ടു​ക​ളേ​യും മീ​നു​ക​ളേ​യും പി​ടി​കൂ​ടു​ന്ന ബോ​ട്ടു​ക​ള്‍​ക്കും യാ​ന​ങ്ങ​ള്‍​ക്കു​മെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​വി. സ​തീ​ഷ് അ​റി​യി​ച്ചു. ഇ​വ​യെ ഹാ​ര്‍​ബ​റി​ലെ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടാ​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ക്കാ​വു​ന്ന​താ​ണ്. മീ​ന്‍​കു​ഞ്ഞു​ങ്ങ​ളെ പി​ടി​ച്ച​താ​യി ക​ണ്ടാ​ല്‍ കോ​സ്റ്റ് ഗാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.