കെ-​റെ​യി​ല്‍ : സ​ർ​വേ​ ക​ല്ലി​ൽ ക​രി​ങ്കൊ​ടി കെ​ട്ടി പ്ര​തി​ഷേ​ധം
Tuesday, January 25, 2022 1:20 AM IST
പ​യ്യ​ന്നൂ​ർ: കെ- ​റെ​യി​ൽ ക​ട​ന്നുപോ​കു​ന്ന പ​യ്യ​ന്നൂ​ര്‍ മ​മ്പ​ലം കാ​ന​ത്ത് സ​ര്‍​വേ ക​ല്ലി​ല്‍ ക​രി​ങ്കൊ​ടി കെ​ട്ടി പ്ര​തി​ഷേ​ധം. കെ-​റെ​യി​ല്‍ സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രേ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ പ്ര​തി​രോ​ധ​മു​യ​ർ​ത്തി യോ​ഗ​വും ചേ​ർ​ന്നു. കെ-​റെ​യി​ൽ പ്ര​തി​രോ​ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​മ്പ​ലം കാ​ന​ത്ത് പ​ദ്ധ​തി​ക്കാ​യി ഇ​ര​ക​ളാ​കു​ന്ന​വ​രു​ടെ പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.

കാ​ന​ത്തെ ടി.​വി. ര​ഘു​വി​ന്‍റെ വീ​ടി​ന് മു​ന്നി​ലാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്. സ​ർ​ക്കാ​രി​നുവേ​ണ്ടി ന​ട​ത്തു​ന്ന കെ-​റെ​യി​ല്‍ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി പ്ര​ഖ്യാ​പി​ച്ചു.

മ​രി​ക്കേ​ണ്ടിവ​ന്നാ​ലും പ​ദ്ധ​തി​ക്കാ​യി വീ​ടൊ​ഴി​ഞ്ഞ് കൊ​ടു​ക്കി​ല്ലെ​ന്നും സാ​മൂഹികാ​ഘാ​ത പ​ഠ​ന​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​രി​സ​ര​വാ​സി​ക​ൾ പ്ര​ഖ്യാ​പിച്ചു. പ​യ്യ​ന്നൂ​ര്‍ എ​ഫ്സി​ഐ ഗോ​ഡൗ​ണി​ന് സ​മീ​പ​ത്തു​കൂ​ടി​യാ​ണ് റെ​യി​ല്‍ പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​രു​പ​ത്ത​ഞ്ചോ​ളം വീ​ടു​ക​ളാ​ണ് ഇ​വി​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഷ്ട​മാ​കു​ക. ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗമാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന വീ​ടു​ക​ളും ര​ണ്ടു മാ​സം മു​മ്പ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും.

പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ കാ​ന​ത്തെ എ​റ​ക്ക​ള​വ​ന്‍ കു​ഞ്ഞി​രാ​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ര്‍ വി.​കെ.​ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​രപ്ര​വ​ര്‍​ത്ത​ക കി​ഴ​ക്കെവീ​ട്ടി​ല്‍ യ​ശോ​ദ​മ്മ, നേ​താ​ക്ക​ളും ത​ദ്ദേ​ശവാ​സി​ക​ളു​മാ​യ എ.​പി.​നാ​രാ​യ​ണ​ന്‍, ‌കെ.​കെ.​ഫ​ല്‍​ഗു​ന​ന്‍, ടി.​വി. നാ​രാ​യ​ണ​ന്‍, സി.​വി.​ബാ​ല​ന്‍, പി.​വൈ.​ഡേ​വി​ഡ്, വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി, കെ.​വി.​പ്രീ​തി, ടി.​ടി.​സ​ഹ​ജ​ന്‍, പി​ലാ​ക്ക​ല്‍ അ​ശോ​ക​ന്‍, അ​പ്പു​ക്കു​ട്ട​ന്‍ കാ​ര​യി​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സാ​മൂ​ഹി​കാ​ഘാ​ത​പ​ഠ​നം ഇ​ന്ന​ലെ​യു​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഇ​ന്ന​ലെ സ​ർ​വേ​യ്ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​ർ എ​ത്തി​യി​ല്ല.

യൂത്ത് കോ​ൺ​ഗ​സ് നേ​താ​വ് റി​ജി​ൽ മാ​ക്കു​റ്റി യോ​ഗ​ത്തി​നെ​ത്തു​മെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സം​ഘ​ർ​ഷസാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​വും സ്ഥ​ല​ത്ത് നിലയുറപ്പിച്ചിരുന്നു.