വൈ​ദ്യു​ത പോ​സ്റ്റി​ല്‍നി​ന്നു തെ​റി​ച്ചു​വീ​ണ് ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു
Thursday, January 27, 2022 10:00 PM IST
കാസർഗോഡ്‍: മുളിയാറിൽ അ​റ്റ​കു​റ്റ​പ്പണി ന​ട​ത്തു​ന്ന​തി​നി​ടെ വൈ​ദ്യു​ത പോ​സ്റ്റി​ല്‍​നി​ന്നു തെ​റി​ച്ചു​വീ​ണ് ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. ത​മി​ഴ്‌​നാ​ട് ത​ഞ്ചാ​വൂ​ര്‍ കും​ഭ​കോ​ണം സ്വ​ദേ​ശി ഗ​ണേ​ശ​നാ(28)​ണു മ​രി​ച്ച​ത്. കെ​എ​സ്ഇ​ബി​യു​ടെ ജോ​ലി​ക​ള്‍ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന കോ​ഴി​ക്കോ​ട് കെ​ല്‍ ക​മ്പ​നി​ക്കു കീ​ഴി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മൂ​ന്നു​ വ​ര്‍​ഷ​മാ​യി ഇ​ത്ത​രം ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പാ​ണ് മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ്ര​വൃ​ത്തി തു​ട​ങ്ങി​യ​ത്.