കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
Friday, January 28, 2022 12:43 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ജി​ല്ല​യി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. വി​ദ്യാ​ന​ഗ​റി​ലെ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ല്‍ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

ഇ​ന്ത്യ എ​ന്ന​ത് മ​ഹ​ത്താ​യ ആ​ശ​യ സം​ഹി​ത​ക​ളു​ടെ ആ​കെ​ത്തു​ക​യാ​ണെ​ന്ന് മ​ന്ത്രി അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. ലോ​ക​ത്തി​ന് വെ​ളി​ച്ചം പ​ക​ര്‍​ന്ന മ​ഹാ​ന്മാ​രാ​ണ് ആ​ധു​നി​ക ഇ​ന്ത്യ​യ്ക്ക് ദി​ശാ​ബോ​ധ​വും മാ​ര്‍​ഗ​ദ​ര്‍​ശ​ന​വും ന​ല്‍​കി​യ​ത്. ശാ​ന്തി​യും സ​മാ​ധാ​ന​വും മാ​ന​വി​ക ഐ​ക്യ​വും നി​ല​നി​ല്‍​ക്ക​ണ​മെ​ന്ന് മ​ന​സ​റി​ഞ്ഞ് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ഇ​ന്ത്യ​ക്കാ​ര്‍. രാ​ഷ്ട്ര പു​രോ​ഗ​തി​യു​ടെ മു​ന്നി​ല്‍ സ്വാ​ര്‍​ഥ​ത കൈ​വെ​ടി​യ​ണം. അ​ച്ച​ട​ക്ക​രാ​ഹി​ത്യ​ത്തി​ല്‍ അ​ഭി​ര​മി​ച്ചു​കൊ​ണ്ട് ഒ​രു ജ​ന​ത​യ്ക്ക് ബ​ഹു​ദൂ​രം മു​ന്നോ​ട്ടു സ​ഞ്ച​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല എ​ന്ന് ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. കാ​ല​പ്ര​വാ​ഹ​ത്തി​ല്‍ രാ​ഷ്ട്രം വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രു​മ്പോ​ള്‍ അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്ത് പ​ക​രു​ന്ന​താ​ണ് ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യു​ടെ ജൈ​വി​ക​മാ​യ​ഘ​ട​ന. പ​രി​മി​തി​ക​ളു​ടെ​യും പി​ഴ​വു​ക​ളു​ടേ​യും ഇ​ട​യി​ലും രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യും ഐ​ക്യ​വും കാ​ത്തു​സൂ​ക്ഷി​ക്കാ​നും പാ​ര​സ്പ​ര്യ​ത്തി​ന്‍റെ സം​സ്‌​കൃ​തി​യെ ഏ​ത് പ്ര​തി​സ​ന്ധി​യി​ലും ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​നും ധൈ​ര്യം ല​ഭി​ക്കു​ന്ന​ത് രാ​ജ്യം ക​രു​തി​വ​ച്ച അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളു​ടെ ക​രു​ത്തു​കൊ​ണ്ടാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന, ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന എ​ഡി എം ​എ.​കെ. ര​മേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​രേ​ഡി​നെ സ​ല്യൂ​ട്ട് ചെ​യ്തു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, എ.​കെ.​എം. അ​ഷ​റ​ഫ്, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, എം. ​രാ​ജ​ഗോ​പാ​ല​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​രേ​ഡ് വീ​ക്ഷി​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ​ത്തി​ല്‍ ലോ​ക്ക​ല്‍ പോ​ലീ​സ്, വ​നി​താ പോ​ലീ​സ്, സാ​യു​ധ പോ​ലീ​സ് എ​ന്നി​വ​യു​ടെ ഓ​രോ പ്ല​റ്റൂ​ണും എ​ക്‌​സൈ​സി​ന്‍റെ ഒ​രു പ്ലാ​റ്റൂ​ണും കെ​എ​വി നാ​ലാം ബ​റ്റാ​ലി​യ​ന്‍ ബാ​ന്‍റ് വാ​ദ്യ സം​ഘ​വും പ​ങ്കെ​ടു​ത്തു. മാ​ര്‍​ച്ച് പാ​സ്റ്റ് കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ഴി​വാ​ക്കി​യി​രു​ന്നു. സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും പു​ര​സ്‌​കാ​ര വി​ത​ര​ണ​വും ഒ​ഴി​വാ​ക്കി.