രക്ത ബാ​ങ്കി​ൽ സ്ഥി​രം ഡോ​ക്ട​റെ നി​യ​മി​ക്ക​ണം: യൂ​ത്ത് കോ​ൺ.
Friday, January 28, 2022 12:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി രക്ത ബാങ്കിൽ അ​ടി​യ​ന്ത​ര​മാ​യി സ്ഥി​രം ഡോ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി രക്ത ബാ​ങ്കി​ൽ നാ​ളു​ക​ളാ​യി ഡോ​ക്ട​ർ ഇ​ല്ലാ​ത്ത​ത് ര​ക്ത​ദാ​ന​ത്തി​നെ​ത്തു​ന്ന ദാ​താ​ക്ക​ൾ​ക്ക് വ​ലി​യ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്. നി​ല​വി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള രക്ത ബാ​ങ്ക് കെ​ട്ടി​ട​ത്തി​ൽ​പ്പോ​യി അ​വി​ടെ​നി​ന്നും ര​ക്ത​ദാ​ന​ത്തി​നു​ള്ള സ​മ്മ​ത​പ​ത്രം പൂ​രി​പ്പി​ച്ച് തി​രി​ച്ച് ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ ഒ​പി​യി​ൽ എ​ത്തി ഡോ​ക്ട​റെ ക​ണ്ടു പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി തി​രി​ച്ചു വീ​ണ്ടും ര​ണ്ടാം​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന രക്ത ബാ​ങ്കി​ൽ ആ​യാ​സ​പ്പെ​ട്ടാ​ണ് ര​ക്ത​ദാ​താ​ക്ക​ൾ എ​ത്തി​ച്ചേ​രു​ന്ന​ത്. ഈ​യൊ​രു സാ​ഹ​ച​ര്യം ദാ​താ​ക്ക​ളി​ൽ ര​ക്ത​സ​മ്മ​ർ​ദം ഉ​യ​ർ​ത്തു​ക​യും ര​ക്തം ദാ​നം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്നു. അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ ര​ക്തം ദാ​നം ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും ഇ​തു വ​ലി​യ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്.

ഇ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ലി​ങ്കാ​ലി​ൽ ര​ക്ത​സാ​ക്ഷി ദേ​വ​ദാ​സി​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ ഈ ​സാ​ഹ​ച​ര്യം നേ​രി​ൽ​ക​ണ്ട് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കും സൂ​പ്ര​ണ്ടി​നും രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ർ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ർ​ത്തി​കേ​യ​ൻ പെ​രി​യ, നീ​ലേ​ശ്വ​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​വി.​ആ​ർ. സൂ​ര​ജ്, ര​തീ​ഷ് ഇ​രി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.