പ​യ്യ​ന്നൂ​ർ-ബാ​ഗമ​ണ്ഡ​ലം -ബം​ഗ​ളൂ​രു കാ​ന​ന പാ​ത ക​ർ​മ​സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Friday, January 28, 2022 12:43 AM IST
ചെ​റു​പു​ഴ: വ​ർ​ഷ​ങ്ങ​ളാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന പ​യ്യ​ന്നൂ​ർ - ബം​ഗ​ളൂ​രു കാ​ന​ന​പാ​ത​യ്ക്ക് വേ​ണ്ടി​യു​ള്ള ക​ർ​മ​സ​മി​തി പു​ന​സം​ഘ​ടി​പ്പി​ച്ചു. ചെ​റു​പു​ഴ ജെ​എം​യു​പി സ്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ക​ർ​മ​സ​മി​തി പു​ന​ഃസം​ഘ​ടി​പ്പി​ച്ച​ത്. യോ​ഗ​ത്തി​ൽ ര​ണ്ട് നി​ർ​ദ്ദേ​ശ​മാ​ണ് ഉ​യ​ർ​ന്ന് വ​ന്ന​ത്. പ​യ്യ​ന്നൂ​രി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് ചെ​റു​പു​ഴ -പു​ളി​ങ്ങോം - ബാ​ഗ​മ​ണ്ഡ​ലം വ​ഴി​യു​ള്ള​താ​ണ് ഒ​രു നി​ർദേ​ശം. പു​ളി​ങ്ങോം -കാ​നം​വ​യ​ൽ-കോ​റ​ങ്കാ​ല വ​ഴി​യു​ള്ള​താ​ണ് ര​ണ്ടാ​മ​ത്തെ നി​ർ​ദ്ദേ​ശം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​യു. തോ​മ​സ്, എം. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​എം. ഷാ​ജി, പ​ലേ​രി ശ​ശി, കെ.​ഡി. അ​ഗ​സ്റ്റിൻ, ടോ​മി പ്ലാ​ച്ചേ​രി, മോ​ഹ​ന​ൻ പ​ലേ​രി, രാ​ജു ചു​ണ്ട, ജോ​സ​ഫ് മു​ള്ള​ൻമ​ട, ടോ​ണി ജോ​സ​ഫ്, കു​ടി​യി​ൽ കൃ​ഷ്ണ​ൻ, അ​ഭി​ലാ​ഷ് ക​രി​ച്ചേ​രി, റെ​ജി​ജോ​ൺ, ജോ​ൺ​സ​ൺ ജെ. ​പ​ടി​ഞ്ഞാ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​രെ ര​ക്ഷാ​ധി​കാ​രി​യാ​യും, കെ.​കെ. ശ്രീ​ധ​ര​നെ പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.