ദേ​ശ​സ്നേ​ഹ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ദാ​രു​ശി​ല്‌​പ​ങ്ങ​ൾ കാ​ണാ​ൻ എ​ൻ​സി​സി കേ​ഡ​റ്റു​ക​ളെ​ത്തി
Monday, May 16, 2022 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാ​മ​ത് വ​ർ​ഷ​ത്തി​ൽ ആ​സാ​ദി കാ ​അ​മൃ​ത് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ സ്വ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി എ.​സി.​ക​ണ്ണ​ൻ​നാ​യ​രു​ടെ ഓ​ർ​മ്മ​ക​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​സ​മ​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി​രു​ന്ന കാ​ഞ്ഞ​ങ്ങാ​ട് അ​തി​യാ​മ്പൂ​രി​ലെ ഭ​വ​നം സ​ന്ദ​ർ​ശി​ച്ചു. ദേ​ശീ​യ ഗാ​ന​വും എ​ൻ​സി​സി ഗീ​ത​വും പാ​ടു​മ്പോ​ൾ മ​ന​സി​ൽ നി​റ​യു​ന്ന ദേ​ശീ​യ​ത​യു​ടെ പ​ര്യാ​യ​ങ്ങ​ൾ ദാ​രു​ശി​ല്പ​ങ്ങ​ളാ​യി കൊ​ത്തി​വ​ച്ച പ്ര​ധാ​ന വാ​തി​ലി​ന്‍റെ ക​ട്ടി​ല​യും മു​ക​ൾ നി​ല​യി​ലെ മേ​ൽ​ക്കൂ​ര​യു​ടെ അ​ടി​ഭാ​ഗ​വും അ​ത്ഭു​ത​ത്തോ​ടെ​യാ​ണ് കേഡ​റ്റു​ക​ൾ വീ​ക്ഷി​ച്ച​ത്. മ​ഹാ​ത്മാ​ഗാ​ന്ധി​യും സ​ർ​ദാ​ർ പ​ട്ടേ​ലും കെ. ​കേ​ള​പ്പ​നും ഭാ​ര​താം​ബ​യു​ടെ കൂ​ടെ ദൈ​വ​ങ്ങ​ളാ​യി ജ്വ​ലി​ച്ചു നി​ൽ​ക്കു​ന്ന​തി​ലൂ​ടെ എ.​സി. ക​ണ്ണ​ൻ നാ​യ​രു​ടെ ദേ​ശ​സ്നേ​ഹ​ത്തി​ന്‍റെ ആ​ഴം മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന് കേഡ​റ്റു​ക​ൾ​ക്ക് സാ​ധി​ച്ചു. ദേ​ശീ​യ​ത​യു​ടെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ ദ​ർ​ശി​ക്കു​ന്ന​ത് ഒ​രാ​യി​രം വ​ട്ടം ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ ഉ​രു​വി​ടു​ന്ന​തി​ന് തു​ല്യ​മാ​യ ഒ​ര​നു​ഭൂ​തി​യാ​ണ് കാ​ഡ​റ​റു​ക​ളി​ൽ ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. ദാ​രു​ശി​ല്പ​ങ്ങ​ളോ​ടൊ​പ്പം വ​ര​ച്ചു വ​ച്ച നി​ര​വ​ധി ച​ർ​ക്ക​ക​ളും ഉ​ച്ഛ​നീ​ച​ത്വ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള വ​ര​ക​ളും രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ തെ​ളി​വു​ക​ളാ​യി ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു. സ്വാ​ത​ന്ത്ര്യ സ​മ​ര കാ​ല​ഘ​ട്ട​ത്തി​ൽ എ.​സി.​ക​ണ്ണ​ൻ നാ​യ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ശ​സ്ത ശി​ൽ​പി ക​ണ്ണ​ൻ കേ​ര​ള​വ​ർ​മ്മ​നാ​ണ് ദാ​രു​ശി​ല്പ​ങ്ങ​ൾ കൊ​ത്തി​വെ​ച്ച​ത്. 1930 ക​ളി​ലും 40 ക​ളി​ലും കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ൾ​ക്കെ​ല്ലാം അ​ഭ​യ​കേ​ന്ദ്ര​മാ​യി​രു​ന്നു പി​ന്നീ​ട് ഭ​വ​ന​മാ​യി ഉ​പ​യോ​ഗി​ച്ചു വ​ന്ന ഈ ​പ​ത്താ​യ​പ്പു​ര.
അ​സോ​സി​യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് ന​ന്ദ​കു​മാ​ർ കോ​റോ​ത്ത്, സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ ജീ​വ​ന ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ഡ​റ്റു​ക​ൾ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യു​ടെ ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. എ.​സി.​ക​ണ്ണ​ൻ നാ​യ​രു​ടെ മ​ക​ൾ കെ.​കെ. രാ​ധാ​റാ​ണി​യും പേ​ര​മ​ക​ൻ കെ.​കെ.​ജ​യ​ദേ​വ് വി​ജ​യ​നും കാ​ഡ​റ്റു​ക​ളു​മാ​യി സം​വ​ദി​ച്ചു. എ.​സി.​ക​ണ്ണ​ൻ നാ​യ​രു​ടെ സ​മാ​ധി സ്ഥ​ലം വൃ​ത്തി​യാ​ക്കി​യാ​ണ് കാ​ഡ​റ്റു​ക​ൾ മ​ട​ങ്ങി​യ​ത്.