യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Monday, May 16, 2022 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന 29 സാ​മൂ​ഹ്യ ശാ​സ്ത്ര അ​ധ്യാ​പ​ക​ർ​ക്ക് ജി​ല്ല ഹൈ​സ്കൂ​ൾ സാ​മൂ​ഹ്യ​ശാ​സ്ത്ര അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കാ​ഞ്ഞ​ങ്ങാ​ട് ഒ​റി​ക്സി​ൽ ന​ട​ന്ന സ​മ്മേ​ള​നം സ​മാ​മൂ​ഹ്യ​പ്ര​വ​ർ‌​ത്ത​ക​ൻ പ​ത്മ​ശ്രീ ഹ​രേ​ക്ക​ള ഹ​ജ്ജ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി.​സു​ജാ​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​വി.​പു​ഷ്പ മു​ഖ്യാ​തി​ഥി​യാ​യി. ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​ബാ​ല​ൻ, ഡി​ഇ​ഒ​മാ​രാ​യ എ​ൻ.​ന​ന്ദി​കേ​ശ​ൻ, വി.​വി.​ഭാ​സ്ക​ര​ൻ, എ​ഇ​ഒ കെ.​ടി.​ഗ​ണേ​ഷ് കു​മാ​ർ, എം.​എ.​അ​ബ്ദു​ൾ ബ​ഷീ​ർ, എ.​മ​ധു​സൂ​ദ​ന​ൻ, എം.​എ​ൻ.​രാ​ഘ​വ,പി.​എ​സ്.​അ​നി​ൽ​കു​മാ​ർ,സ​ത്യ​ൻ മാ​ട​ക്കാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ക അ​നു​വ​ദി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കു​റ​ന്തൂ​ര്‍ അ​മ്പ​ലം -ചേ​ണു​ങ്കാ​ല്‍ റോ​ഡ് ന​വീ​ക​രി​ക്കാ​ന്‍ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ​യു​ടെ 2021-22ലെ ​പ്ര​ത്യേ​ക വി​ക​സ​ന നി​ധി​യി​ല്‍ നി​ന്ന് പ​ത്തു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.