വെ​ള്ള​രി​ക്കു​ണ്ട് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി രൂ​പീ​ക​രി​ച്ചു
Wednesday, May 18, 2022 1:02 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​ത്തെ കാ​യി​ക പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നും അ​വ​ർ​ക്ക് മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കു​ക​യും എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വെ​ള്ള​രി​ക്കു​ണ്ട് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി രൂ​പീ​ക​രി​ച്ചു. വെ​ള്ള​രി​ക്കു​ണ്ടി​ൽ നി​ന്നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സം​സ്ഥാ​ന - ദേ​ശീ​യ സ​മ്മാ​നം നേ​ടി​യ​വ​ർ ഉ​ണ്ടെ​ങ്കി​ലും ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ കൂ​ടു​ത​ൽ മി​ക​വി​നു​ള്ള ശ്ര​മം ന​ട​ത്തും.​
വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സ് സ്കൂ​ൾ ഗ്രൗ​ണ്ടാ​ണ് പ​രി​ശീ​ല​ന കേ​ന്ദ്രം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, ബാ​സ്ക​റ്റ് ബോ​ൾ, വ​ടം​വ​ലി, ക​ബ​ഡി, അ​ത്ല​റ്റി​ക്സ് ഇ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കും.
സ്പോ​ർ​ട്സ് അ​ക്കാ​ദ​മി വെ​ള്ള​രി​ക്കു​ണ്ട് രൂ​പീ​ക​ര​ണ യോ​ഗം സെ​ന്‍റ് ജൂ​ഡ്സ് സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ സ്വാ​തി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സ് മു​ഖ്യാ​ധ്യാ​പി​ക കെ.​എം.​അ​ന്ന​മ്മ, പ്രി​ൻ​സ് പ്ലാ​ക്ക​ൽ, ജി​മ്മി ക​രി​യി​ല​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.