എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​മൊ​രു​ക്കും
Wednesday, May 18, 2022 1:02 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം കൈ​മാ​റു​ന്ന​ത് സു​ഗ​മ​മാ​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ ത​യ്യാ​റാ​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി അ​റി​യി​ച്ചു. ഇ​ത് ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കും. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി രൂ​പ​പ്പെ​ടു​ത്തി​യ പോ​ര്‍​ട്ട​ലി​ന്റെ മാ​തൃ​ക​യി​ലാ​ണ് പോ​ര്‍​ട്ട​ല്‍ ഒ​രു​ക്കു​ക. പോ​ര്‍​ട്ട​ല്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യ​വ​ര്‍ അ​പേ​ക്ഷ​യു​മാ​യി ക​ള​ക്ട​റേ​റ്റി​ലേ​ക്ക് വ​രേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​കും. അ​ടു​ത്തു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​മോ വി​ല്ലേ​ജ് ഓ​ഫീ​സോ മു​ഖേ​ന ഈ ​പോ​ര്‍​ട്ട​ലി​ലൂ​ടെ അ​പേ​ക്ഷി​ച്ചാ​ല്‍ മ​തി​യാ​വും.
ജി​ല്ല​യി​ല്‍ 733 പേ​ര്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ര്‍​ഹ​രാ​ണെ​ന്ന് ഇ​തു​വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ര്‍​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന അ​ടു​ത്ത മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും.