സി​പി​എം സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് ഫ​ണ്ട്; ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ് അ​യ​ച്ചു
Friday, May 20, 2022 1:12 AM IST
കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട്ടെ സി​പി​എം സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കാ​ന്‍ ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ൽ​കി​യ ന​ട​പ​ടി​ക്കെ​തി​രെ ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ശ്രീ​കാ​ന്ത് ഹ​ർ​ജി​ക്കാ​ര​നാ​യി ഫ​യ​ൽ ചെ​യ്ത റി​ട്ട് ഹ​ർ​ജി ഹൈ​ക്കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി ഡി​വി​ഷ​ൻ ബെ​ഞ്ച് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ർ, ജ​സ്റ്റീ​സ് ഷാ​ജി പി.​ചാ​ലി എ​ന്നി​വ​ർ എ​തി​ർ​ക​ക്ഷി​ക​ളാ​യ ചീ​ഫ് സെ​ക്ര​ട്ട​റി, ധ​ന​കാ​ര്യ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പ് സെ​ക്ര​ട്ട​റി, കാ​ഞ്ഞ​ങ്ങാ​ട് കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യ്ക്ക് ര​ണ്ടു​കോ​ടി രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് ഒ​രു കോ​ടി​യും മ​റ്റു ന​ഗ​ര​സ​ഭ​ക​ള്‍​ക്കും പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും അ​ര​ക്കോ​ടി വീ​ത​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് കാ​ല്‍ കോ​ടി​യും അ​വ​ര​വ​രു​ടെ ത​ന​ത് ഫ​ണ്ടി​ല്‍​നി​ന്നും സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്കാ​യി സം​ഭാ​വ​ന ചെ​യ്യാ​വു​ന്ന​താ​ണെ​ന്നാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ല്‍ നി​ന്നും മാ​ർ​ച്ച് 16ന് ​ഇ​റ​ങ്ങി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്.
കാ​സ​ർ​ഗോ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും കാ​ഞ്ഞ​ങ്ങാ​ട് അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യു​ടെ​യും നി​ർ​മാ​ണം പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് മാ​സ​ങ്ങ​ളാ​യി നി​ല​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​ത്ത സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ന്ന​ത് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ഭ​ര​ണ​ത്ത​ണ​ലി​ൽ ഒ​രു സ​ഹ​ക​ര​ണ​സം​ഘം ത​ട്ടി​ക്കൂ​ട്ടി ആ​ശു​പ​ത്രി ആ​രം​ഭി​ക്കു​ക​യും അ​തി​ൽ പ്ര​സ്തു​ത പാ​ർ​ട്ടി​ക്കാ​രെ തി​രു​കി​ക്ക​യ​റ്റു​ക​യും വൈ​കാ​തെ അ​ത് ന​ഷ്ട​ത്തി​ലേ​യ്ക്ക് കൂ​പ്പു​കു​ത്തു​ക​യും ഒ​ടു​വി​ൽ ഈ ​വ​ൻ സാ​ന്പ​ത്തി​ക​ബാ​ധ്യ​ത പേ​റു​ന്ന സ്ഥാ​പ​ന​ത്തെ സ​ർ​ക്കാ​ർ ത​ന്നെ ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രി​ക​യും ചെ​യ്യു​ന്ന സ്ഥി​തി​വി​ശേ​ഷം ഇ​വി​ടെ​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​യും ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​യും ഉ​ദാ​ഹ​രി​ച്ചു​കൊ​ണ്ട് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.