റേ​ഷ​ന്‍ ക​ട​ സ്ഥി​രം ലൈ​സ​ന്‍​സി​യെ ക്ഷണിച്ചു
Friday, May 20, 2022 1:12 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ നാ​ലു താ​ലൂ​ക്കു​ക​ളി​ലാ​യി സ്ഥി​ര​മാ​യി റ​ദ്ദ് ചെ​യ്ത 23 റേ​ഷ​ന്‍ ക​ട​ക​ളി​ലേ​ക്ക് സ്ഥി​രം ലൈ​സ​ന്‍​സി​യെ നി​യ​മി​ക്കു​ന്ന​തി​നു​ള​ള വി​ജ്ഞാ​പ​നം ക്ഷ​ണി​ച്ചു. വെ​ള​ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ ഏ​ഴു റേ​ഷ​ന്‍​ക​ട​ക​ളി​ലും (അ​ടോ​ട്ടു​ക​യ - വ​നി​ത​ക​ള്‍, ചാ​യ്യോ​ത്ത് - പ​ട്ടി​ക​ജാ​തി, കാ​ലി​ക്ക​ട​വ് - വ​നി​ത​ക​ള്‍, പ​ര​പ്പ​ച്ചാ​ല്‍ - വ​നി​ത​ക​ള്‍, ചി​റ്റാ​രി​ക്കാ​ല്‍ - ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, ന​ര്‍​ക്കി​ല​ക്കാ​ട് - വ​നി​ത​ക​ള്‍, ഒ​ട​യം​ചാ​ല്‍ - വ​നി​ത​ക​ള്‍), ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ല്‍ ആ​റു റേ​ഷ​ന്‍​ക​ട​ക​ളി​ലും (നീ​ലേ​ശ്വ​രം - വ​നി​ത​ക​ള്‍, നീ​ലേ​ശ്വ​രം ബ​സാ​ര്‍ - പ​ട്ടി​ക​ജാ​തി, ക​ന്നി​ക്കു​ള​ങ്ങ​ര - വ​നി​ത​ക​ള്‍, മു​ല്ല​ച്ചേ​രി - വ​നി​ത​ക​ള്‍, മ​ലാം​കു​ന്ന് - പ​ട്ടി​ക​ജാ​തി, തൈ​ക്ക​ട​പ്പു​റം - വ​നി​ത​ക​ള്‍), കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ല്‍ ഏ​ഴു റേ​ഷ​ന്‍​ക​ട​ക​ളി​ലും (നാ​ട്ട​ക്ക​ല്‍ - വ​നി​ത​ക​ള്‍, ബ​ദി​യ​ഡു​ക്ക - വ​നി​ത​ക​ള്‍, മ​ല്ലി​കാ​ര്‍​ജു​ന ക്ഷേ​ത്ര​ത്തി​നു സ​മീ​പം - ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, നെ​ല്ലി​ക്കു​ന്ന് - വ​നി​ത​ക​ള്‍, താ​യ​ല​ങ്ങാ​ടി - പ​ട്ടി​ക​ജാ​തി, ബ​ദി​യ​ഡു​ക്ക - പ​ട്ടി​ക​ജാ​തി, മാ​ര്‍​ക്ക​റ്റ് റോ​ഡ് - വ​നി​ത​ക​ള്‍), മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ല്‍ മൂ​ന്നു റേ​ഷ​ന്‍​ക​ട​ക​ളി​ലും (മ​ഞ്ചേ​ശ്വ​രം - ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, സും​ഗ​ക​ട്ടെ - പ​ട്ടി​ക​വ​ര്‍​ഗം, കു​മ്പോ​ൽ - വ​നി​ത​ക​ള്‍) ആ​ണ് ഒ​ഴി​വു​ക​ള്‍. അ​പേ​ക്ഷ​ക​ര്‍ നി​ശ്ചി​ത ഫോ​റ​ത്തി​ല്‍ വ്യ​ക്ത​മാ​യി പൂ​രി​പ്പി​ച്ച് ജൂ​ണ്‍ 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന​കം നേ​രി​ട്ടോ ത​പാ​ല്‍ മു​ഖേ​ന​യോ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ക്ക​ണം.