യു​വാ​വും യു​വ​തി​യും വീ​ട്ട​മ്മ​യെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വർണവ​ള ക​വ​ര്‍​ന്നു
Saturday, May 21, 2022 1:01 AM IST
ഉ​പ്പ​ള: പ​ട്ടാ​പ്പ​ക​ല്‍ സ്കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​വും യു​വ​തി​യും വീ​ട്ട​മ്മ​യെ ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​ന്നേ​കാ​ല്‍ പ​വ​ന്‍റെ വ​ള ക​വ​ര്‍​ന്നു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ഉ​പ്പ​ള സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ അ​ഞ്ചി​ക​ട്ട​യി​ല്‍ ബ​ഷീ​റി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ലേ​യ്ക്ക് സ്‌​കൂ​ട്ട​റി​ലെ​ത്തി​യ യു​വ​തി​യും യു​വാ​വും അ​മ്മാ​യി ഉ​ണ്ടോ എ​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​യോ​ട് ചോ​ദി​ക്കു​ക​യും വീ​ട്ടി​ന​ക​ത്ത് ഉ​ണ്ട് എ​ന്ന് പ​റ​ഞ്ഞ് ഇ​വ​ർ അ​ക​ത്തേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ യു​വാ​വ് പി​ന്നി​ല്‍ വ​ന്ന് സ്ത്രീ​യെ ക​ത്തി കാ​ണി​ച്ച് മു​ഴു​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ഊ​രി എ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​പ്രാ​ള​ത്തി​ല്‍ വീ​ട്ട​മ്മ ക​യ്യി​ല്‍ അ​ണി​ഞ്ഞി​രു​ന്ന വ​ള വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.
ഇ​തി​നി​ടെ വീ​ടിന്‍റെ ര​ണ്ടാം നി​ല​യി​ലു​ണ്ടാ​യി​രു​ന്ന ബ​ഷീ​റി​ന്‍റെ മ​ക​നെ ക​ണ്ട ക​വ​ര്‍​ച്ചാ സം​ഘം വ​ള​യു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
സം​ഭ​വ​മ​റി​ഞ്ഞ് മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.