കാസർഗോഡ്: നാലു വർഷത്തിലേറെ കാലം ജോലിചെയ്തിരുന്നവരെ ഒഴിവാക്കിക്കൊണ്ട് സിപിഎം പ്രവർത്തകരെ സ്ഥിരപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും ബിജെപിയും ബട്ടത്തൂരിലെ വെയർഹൗസിലേയ്ക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് മാർച്ച് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. രാകേഷ് കരിച്ചേരി അധ്യക്ഷതവഹിച്ചു. സാജീദ് മൗവ്വല്‍, ശ്രീജിത്ത് മാടക്കല്ല്, കാര്ത്തികേയന് പെരിയ, ഇസ്മായിൽ ചിത്താരി, വസന്തന് പടുപ്പ്, രതീഷ് കാട്ടുമാടം, ഉനൈസ് ബേഡകം, രാജു കുറിച്ചികുന്ന്, ഗിരികൃഷ്ണന്‍ കൂടാല, രാജിക, ബിനോയ്, ഷാഫി മൗവ്വല്‍, രവീന്ദ്രന് കരിച്ചേരി, സുകുമാരന്‍ പൂച്ചക്കാട്, ചന്തുക്കുട്ടി പൊഴുതല, ചന്ദ്രൻ തച്ചങ്ങാട്, ധനേഷ്, ലത പനയാല്‍, മനോജ് ചാലിങ്കാല്‍, അഭിലാഷ് കാമലം, ശ്രീജിത്ത് കോടോത്ത്, മനോജ് ചാലിങ്കാൽ എന്നിവർ സംബന്ധിച്ചു. ബിജെപി നടത്തിയ മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധന് ഉദ്ഘാടനം ചെയ്തു. കെ.ടി.പുരുഷോത്തമന് അധ്യക്ഷതവഹിച്ചു. ഉമ കടപ്പുറം, വൈ.കൃഷ്ണദാസ്, തമ്പാന് അച്ചേരി, ഗംഗാധരന് തച്ചങ്ങാട്, രതീഷ് പുല്ലൂര്‍, ടി.വി.സുരേഷ്, സദാശിവന് മണിയങ്കാനം എന്നിവര്‍ പ്രസംഗിച്ചു.