ഉ​ട​മ​സ്ഥ​ർ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണം
Wednesday, May 25, 2022 12:58 AM IST
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്ത് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ല്‍ നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ മ​റി​ഞ്ഞു​വീ​ണ് വ്യ​ക്തി​ക​ളു​ടെ ജീ​വ​നോ സ്വ​ത്തി​നോ അ​പ​ക​ടം സം​ഭ​വി​ക്കാ​തി​രി​ക്കാ​ന്‍ ഉ​ട​മ​സ്ഥ​ര്‍ സ്വ​ന്തം ചെ​ല​വി​ലും ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ലും മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റി അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണം.
അ​ല്ലാ​ത്ത​പ​ക്ഷം ഉ​ണ്ടാ​കു​ന്ന ക​ഷ്ട​ന​ഷ്ട​ങ്ങ​ള്‍​ക്ക് ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം 2005 സെ​ക്ഷ​ന്‍ 30(2)(V ) പ്ര​കാ​രം മ​ര​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ര്‍ മാ​ത്ര​മാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി.