ഇ​ട​യി​ല​ക്കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ല്‍ കൈ​പ്പാ​ട് കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി
Wednesday, May 25, 2022 12:58 AM IST
വ​ലി​യ​പ​റ​മ്പ്: പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ല്‍ മ​ണ്ണ് കൂ​ന കൂ​ട്ടി​യു​ള്ള കൈ​പ്പാ​ട് കൃ​ഷി​ക്ക് വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​യി​ല​ക്കാ​ട് പാ​ട​ശേ​ഖ​ര​ത്തി​ല്‍ തു​ട​ക്ക​മാ​യി. വ​ര്‍​ഷ​ങ്ങ​ളോ​ളം ത​രി​ശി​ട്ട 12 ഏ​ക്ക​ര്‍ പാ​ട​ശേ​ഖ​ര​മാ​ണ് കൈ​പ്പാ​ട് കൃ​ഷി​യി​ലൂ​ടെ വീ​ണ്ടും തു​ട​ങ്ങു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. സ​ജീ​വ​ന്‍ നി​ര്‍​വ​ഹി​ച്ചു. കൈ​പ്പാ​ട് കൃ​ഷി​രീ​തി​ക​ള്‍ പി​ലി​ക്കോ​ട് പ്രാ​ദേ​ശി​ക കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്രം മേ​ധാ​വി ഡോ.​ടി.​വ​ന​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വി​വ​രി​ച്ചു ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ശ്യാ​മ​ള, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഖാ​ദ​ര്‍ പാ​ണ്ട്യാ​ല, കെ.​മ​നോ​ഹ​ര​ന്‍, പ​ഞ്ചാ​യ​ത്തം​ഗം കെ. ​അ​ജി​ത, നീ​ലേ​ശ്വ​രം കൃ​ഷി ഉ​പ ഡ​യ​റ​ക്ട​ര്‍ എ​സ്. സു​നി​ത, മ​ല​ബാ​ര്‍ കൈ​പ്പാ​ട് ഫാ​ര്‍​മേ​ഴ്‌​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി എം.​സി. സു​കു​മാ​ര​ന്‍, വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി.​വി. ക​ണ്ണ​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ വി.​ശി​വ​കു​മാ​ര്‍, ഇ​ട​യി​ല​ക്കാ​ട് പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി ടി.​പി. ര​തീ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.